സ​ച്ചി​ൻ പൈ​ല​റ്റി​നെ പി​ന്തു​ണ​ച്ച് ട്വീ​റ്റ്, ചാ​ന​ൽ ച​ർ​ച്ച​യും; സ​ഞ്ജ​യ് ഝാ​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു
Wednesday, July 15, 2020 9:06 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് മു​ൻ ദേ​ശീ​യ വ​ക്താ​വ് സ​ഞ്ജ​യ് ഝാ​യെ പാ​ർ​ട്ടി​യി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തു. രാ​ജ​സ്ഥാ​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു നി​ന്നും പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു നി​ന്നും നീ​ക്കി​യ സ​ച്ചി​ൻ പൈ​ല​റ്റി​നെ പി​ന്തു​ണ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സ​ഞ്ജ​യ് ഝാ​യ്ക്കെ​തി​രെ കോ​ൺ​ഗ്ര​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

മ​ഹാ​രാ​ഷ്ട്ര പി​സി​സി അ​ധ്യ​ക്ഷ​ൻ ബാ​ല​സാ​ഹേ​ബ് തോ​ട്ടാ​ർ ആ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. സ​ഞ്ജ​യ് ഝാ​ സ​ച്ചി​ൻ പൈ​ല​റ്റി​നെ പി​ന്തു​ണ​ച്ച് ട്വീ​റ്റ് ചെ​യ്യു​ക​യും എ​ൻ​ഡി​ടി​വി​യി​ലെ ലെ​ഫ്റ്റ് റൈ​റ്റ് ആ​ൻ​ഡ് സെ​ന്‍റ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കുകയും ചെയ്തിരുന്നു. ഇതിനു പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് സ​സ്പെ​ൻ​ഷ​ൻ ല​ഭി​ച്ച​ത്.

പാ​ർ​ട്ടി ന​ട​പ​ടി ത​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്നും എ​ന്ത് പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​മാ​ണ് താ​ൻ ന​ട​ത്തി​യ​തെ​ന്നും കു​റ​ഞ്ഞ​പ​ക്ഷം ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നു മു​ൻ​പ് ത​ന്‍റെ അ​ഭി​പ്രാ​യം ചോ​ദി​ക്കാ​മാ​യി​രു​ന്നു​വെ​ന്നും സ​ഞ്ജ​യ് പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.