സ്വ​പ്ന​യു​മാ​യി സൗ​ഹൃ​ദം മാ​ത്രം, സ​ന്ദീ​പ് നാ​യ​രെ പ​രി​ച​യ​മി​ല്ല: എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ മൊ​ഴി
Wednesday, July 15, 2020 10:44 AM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​പ്‌​ന​യു​മാ​യി സൗ​ഹൃ​ദം മാ​ത്ര​മാ​ണു​ള്ള​തെ​ന്നും സ്വ​പ്‌​ന വ​ഴി​യാ​ണ് സ​രി​ത്തി​നെ പ​രി​ച​യ​പ്പെ​ട്ട​തെ​ന്നും മു​ന്‍ ഐ​ടി സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ര്‍. ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ശി​വ​ശ​ങ്ക​ര്‍ ഇ​ക്കാ​ര്യം മൊ​ഴി​ന​ല്‍​കി​യ​ത്.

സ​രി​ത്ത് ചി​ല പ​രി​പാ​ടി​ക​ളു​ടെ സം​ഘാ​ട​ന​ത്തി​ന് സ​ഹാ​യി​ച്ചു. ഇ​രു​വ​ര്‍​ക്കും ക​ള്ള​ക്ക​ട​ത്ത് സം​ഘവു​മാ​യി ബ​ന്ധ​മു​ള്ള​തും മ​റ്റ് ബി​സി​ന​സ് ഉ​ള്ള​താ​യും അ​റി​യി​ല്ല. ത​ന്‍റെ ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രൂ​പ​യോ​ഗം ചെ​യ്തി​ട്ടി​ല്ല. സ​ന്ദീ​പ് നാ​യ​രു​മാ​യി പ​രി​ച​യ​മി​ല്ലെ​ന്നും ശി​വ​ശ​ങ്ക​ര്‍ വെ​ളി​പ്പെ​ടു​ത്തി.

പ്രാ​ഥ​മി​ക മൊ​ഴി​രേ​ഖ​പ്പെ​ടു​ത്ത​ലാ​ണ് ചൊവ്വാഴ്ച ന​ട​ന്ന​തെ​ന്നും മൊ​ഴി​യി​ലെ വി​ശ​ദാം​ശ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്നും ക​സ്റ്റം​സ് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.