മു​ഖ്യ​മ​ന്ത്രി പ്ര​തി​പ​ക്ഷ​ത്തെ​യും മാ​ധ്യ​മ​ങ്ങ​ളെ​യും ക​ളി​യാ​ക്കു​ന്നു: ര​മേ​ശ് ചെ​ന്നി​ത്ത​ല
Wednesday, July 15, 2020 1:00 PM IST
തിരുവനന്തപുരം: സാ​ഹ​ച​ര്യം ഉ​പ​യോ​ഗി​ച്ച് മു​ഖ്യ​മ​ന്ത്രി പ്ര​തി​പ​ക്ഷ​ത്തെ​യും മാ​ധ്യ​മ​ങ്ങ​ളെ​യും ക​ളി​യാ​ക്കു​ക​യാ​ണെ​ന്നും ലോ​ക​ത്തി​നു മു​ന്‍​പി​ല്‍ മു​ഖ്യ​മ​ന്ത്രി കേ​ര​ള​ത്തെ നാ​ണം​കെ​ടു​ത്തി​യെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ​ത്ര​സ​മ്മേ​ള​ന​ങ്ങ​ളി​ലൂ​ടെ എ​ല്ലാ​വ​രെ​യും ന്യാ​യീ​ക​രി​ക്കു​ക​യും സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ്. ശി​വ​ശ​ങ്ക​റി​നെ പുറത്താക്കാനു​ള്ള കാ​ര​ണം അ​ങ്ങ് വ്യ​ക്ത​മാ​ക്ക​ണം.

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യാ​യി നാ​ല് വ​ര്‍​ഷം ജോ​ലി ചെ​യ്ത​യാ​ളെ ക​സ്റ്റം​സ് എ​ട്ട് മ​ണി​ക്കൂ​ര്‍ ചോ​ദ്യം ചെ​യ്തു. ഇ​ത് എ​ന്തി​നു വേ​ണ്ടി​യാ​ണെ​ന്ന് അ​ങ്ങ് പ​റ​യു​ന്നി​ല്ല. എ​ല്ലാം മ​റ​ച്ചു വ​യ്ക്കു​ക​യാ​ണ്.

ഒ​രു വി​വാ​ദ സ്ത്രീ​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്‍റെ പേ​രി​ല്‍ മാ​റ്റി നി​ര്‍​ത്തി എ​ന്നാ​ണ് അ​ങ്ങ് പ​റ​ഞ്ഞ​ത്. അ​ങ്ങ​യു​ടെ ഓ​ഫീ​സി​ല്‍ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​ത് എ​ങ്ങ​നെ‍ ?. ക​ള്ള​ക്ക​ട​ത്തു​കാ​ര്‍​ക്കാ​യി മു​റി ബു​ക്ക് ചെ​യ്ത​ത് ഐ​ടി ഫെ​ലോ​യാ​ണ്. ഇ​വ​രു​മാ​യി എ​ന്ത് ബ​ന്ധ​മാ​ണ് അ​യാ​ള്‍​ക്കു​ള്ള​ത് ?. എ​ന്ത് തെ​ളി​വാ​ണ് അ​ങ്ങേ​ക്ക് വേ​ണ്ട​ത് ?. എ​ന്ത് തെ​ളി​വാ​ണ് അ​ങ്ങ് ചോ​ദി​ക്കു​ന്ന​ത് ?.

രാ​ജ്യ​ദ്രോ​ഹ കു​റ്റം ചെ​യ്ത​വ​രെ അ​ങ്ങ് സം​ര​ക്ഷി​ക്കു​ക​യാ​ണ്. ക​ള്ള​ക്ക​ട​ത്തു​കാ​രെ സം​ര​ക്ഷി​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്വം എ​ന്തു​കൊ​ണ്ടാ​ണ് അ​ങ്ങ് ഏ​റ്റെ​ടു​ക്കു​ന്ന​ത് ?. ശി​വ​ശ​ങ്ക​ര്‍ 14 പ്രാ​വ​ശ്യം സ​രി​ത്തു​മാ​യി സം​സാ​രി​ച്ചു. അ​ഞ്ച് മി​നി​ട്ടു മു​ത​ല്‍ ഒ​രു മ​ണി​ക്കൂ​ര്‍ വ​രെ സം​സാ​രി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

അ​ദ്ദേ​ഹം ഔ​ദ്യോ​ഗീ​ക ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ള്‍ ക​ള്ള​ക്ക​ട​ത്തു​കാ​ര്‍​ക്ക് വേ​ണ്ടി വി​നി​യോ​ഗി​ച്ചു. മു​ഖ്യ​മ​ന്ത്രി ആ​രെ​യാ​ണ് പേ​ടി​ക്കു​ന്ന​ത് ‍?. മു​ഖ്യ​മ​ന്ത്രി എ​ല്ലാ​വ​രെ​യും ക​ളി​യാ​ക്കു​ക​യാ​ണ്. ഇ​ത് കേ​ര​ള ജ​ന​ത വി​ല​യി​രു​ത്തും. വ്യാ​ജ​രേ​ഖ ച​മ​യ്ക്കു​ക​യും ജീ​വ​ന​ക്കാ​രി​ക്ക് ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ല്‍ ശ​മ്പ​ള​വും ന​ല്‍​കു​ക​യും കു​റ്റ​വാ​ളി​ക​ള്‍​ക്ക് സ​ഹാ​യ​വും ചെ​യ്ത പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​ക്കെ​തി​രെ എ​ന്ത് ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത് ?. ആ​ര്‍​ക്കു വേ​ണം അ​ങ്ങ​യു​ടെ അ​ന്വേ​ഷ​ണം. സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തെ നേ​രി​ടാ​ന്‍ ഞാ​ന്‍ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ്.

സ്പ്രിം​ഗ്ളർ ഇ​ട​പാ​ട് വ​ന്ന​പ്പോ​ള്‍ അ​ങ്ങ് എ​ല്ലാ​വ​രെ​യും ക​ളി​പ്പി​ച്ചു. ഈ ​കേ​സ് അ​ന്വേ​ഷ​ണം എ​വി​ടെ വ​രെ എ​ത്തി ‍‍?. എ​ല്ലാ ദി​വ​സ​വും മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ട് ല​ഭി​ക്കു​ന്നു​ണ്ട്. ഇ​ത്രെ​യും പ്ര​ശ്‌​ന​മു​ണ്ടാ​യ​പ്പോ​ള്‍ ഇ​ന്‍റലി​ജ​ന്‍​സ് എ​ഡി​ജി​പി എ​ന്തു ചെ​യ്യു​ക​യാ​യി​രു​ന്നു ‍‍?. അ​ദ്ദേ​ഹ​ത്തി​ന്‍റെ ജോ​ലി എ​ന്താ​ണ് ‍‍?.

ഞ​ങ്ങ​ള്‍​ക്ക് വി​ഷ​യ ദാ​രി​ദ്ര​മാ​ണെ​ന്നാ​ണ് അ​ങ്ങ് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ഞ​ങ്ങ​ൾ​ക്ക് ബാ​ഹു​ല്യ​മാ​ണു​ള്ള​ത്. ക​ള്ള​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യു​ടെ ക​ട ഉ​ദ്ഘാ​ട​നം ചെ​യ്ത സ്പീ​ക്ക​റെ അ​ങ്ങ് സം​ര​ക്ഷി​ക്കു​ക​യാ​ണ്. ഒ​രു സ്പീ​ക്ക​റും ചെ​യ്യാ​ന്‍ പാ​ടി​ല്ലാ​ത്ത ന​ട​പ​ടി ന​ട​ന്നു. ഒ​രു സ്പീ​ക്ക​റും ഇ​തു​പോ​ലെ വി​ദേ​ശ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.