സ്വ​ർ​ണ്ണക്ക​ട​ത്ത് കേ​സ്; കെ​എ​സ്ഐ​ടി​ഐ​എ​ല്ലി​ൽ ക​സ്റ്റം​സ് പ​രി​ശോ​ധ​ന
Wednesday, July 15, 2020 4:07 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​പ്ന സു​രേ​ഷ് ജോ​ലി ചെ​യ്തി​രു​ന്ന കെ​എ​സ്ഐ​ടി​ഐ​എ​ൽ(​കേ​ര​ള സ്‌​റ്റേ​റ്റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി ഇ​ന്‍​ഫ്രാ​ടെ​ക്ച​ര്‍ ലി​മി​റ്റ​ഡ്)​ന് കീ​ഴി​ലു​ള്ള സ്പേ​സ് പാ​ർ​ക്കി​ൽ ക​സ്റ്റം​സ് പ​രി​ശോ​ധ​ന. ഐ​ടി വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സ്ഥാ​പ​ന​മാ​ണ് കെ​എ​സ്ഐ​ടി​ഐ​എ​ൽ.

ഓ​പ്പ​റേ​ഷ​ൻ മാ​നേ​ജ​ർ എ​ന്ന ത​സ്തി​ക​യി​ലാ​ണ് സ്വ​പ്ന ഇ​വി​ടെ ജോ​ലി ചെ​യ്ത​ത്. ഇ​വി​ടെ ജോ​ലി ചെ​യ്ത സ​മ​യ​ത്തും സ്വ​പ്ന ഒാ​ഫീ​സ് മു​റി ഗൂ​ഡാ​ലോ​ച​ന​യ്ക്ക് വേ​ദി​യാ​ക്കി​യെ​ന്നാ​ണ് ക​സ്റ്റം​സി​ന്‍റെ നി​ഗ​മ​നം. ഇ​തേ തു​ട​ർ​ന്നാ​ണ് ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഒ​രു മ​ണി​ക്കൂ​റി​ലേ​റെ സ​മ​യം പ​രി​ശോ​ധ​ന നീ​ണ്ടു. ഏ​ഴ് അം​ഗ ക​സ്റ്റം​സ് സം​ഘം ഫ​യ​ലു​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​തേ​സ​മ​യം ശി​വ​ശ​ങ്ക​റി​ന്‍റെ ഫ്ളാ​റ്റി​ലും പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.