സ്വ​പ്ന സു​രേ​ഷി​നു ഫ്ളാ​റ്റ് ബു​ക്ക് ചെ​യ്യാ​ൻ വി​ളി​ച്ച​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഐ​ടി ഫെ​ല്ലോ
Wednesday, July 15, 2020 4:40 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷി​നു ഫ്ളാ​റ്റ് ബു​ക്ക് ചെ​യ്യാ​ൻ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​നി​ന്നു വി​ളി​ച്ച​തു മു​ഖ്യ​മ​ന്ത്രി​യു​ടെ ഐ​ടി ഫെ​ല്ലോ അ​രു​ണ്‍ ബാ​ല​ച​ന്ദ്ര​ൻ. ശി​വ​ശ​ങ്ക​റി​ന്‍റെ സു​ഹൃ​ത്തി​നും കു​ടും​ബ​ത്തി​നും താ​മ​സി​ക്കാ​നാ​ണു ഫ്ളാ​റ്റ് ബു​ക്കു ചെ​യ്ത​തെ​ന്ന് അ​രു​ണ്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

മേ​യ് അ​വ​സാ​ന​മാ​ണ് ശി​വ​ശ​ങ്ക​ർ ഫ്ളാ​റ്റി​ന്‍റെ കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. സു​ഹൃ​ത്തി​ന്‍റെ കു​ടും​ബ​ത്തി​നു ഫ്ളാ​റ്റ് ശ​രി​യാ​കു​ന്ന​തു​വ​രെ താ​മ​സി​ക്കാ​നാ​ണെ​ന്നാ​ണു പ​റ​ഞ്ഞ​ത്. വാ​ട്സ്ആ​പ്പി​ലൂ​ടെ​യാ​ണു വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യ​ത്. ഇ​ത​നു​സ​രി​ച്ചു ഫ്ളാ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രെ വി​ളി​ച്ചു റേ​റ്റ് ചോ​ദി​ച്ചു. ഇ​ക്കാ​ര്യം ശി​വ​ശ​ങ്ക​റി​നെ അ​റി​യി​ച്ചി​രു​ന്നെ​ന്നും അ​രു​ണ്‍ പ​റ​ഞ്ഞു.

ശി​വ​ശ​ങ്ക​റി​നൊ​പ്പം വി​ദേ​ശ യാ​ത്ര​ക​ളി​ലും അ​രു​ണ്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. 2018 ഒ​ക്ടോ​ബ​ർ 14 മു​ത​ൽ 18 വ​രെ ദു​ബാ​യി​യി​ലേ​ക്കു ന​ട​ത്തി​യ യാ​ത്ര​യു​ടെ ചെ​ല​വ് വ​ഹി​ച്ച​ത് ടെ​ക്നോ​പാ​ർ​ക്കാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.