സ​ന്ദീ​പി​ന്‍റെ ബാ​ഗ് തു​റ​ന്നു പ​രി​ശോ​ധി​ക്കും; പ്ര​തീ​ക്ഷി​ക്കു​ന്ന​ത് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ
Wednesday, July 15, 2020 4:48 PM IST
തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര​ബാ​ഗ് ഉ​പ​യോ​ഗി​ച്ച് സ്വ​ർ​ണ​ക്ക​ട​ത്ത് ന​ട​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളി​ലൊ​രാ​ളാ​യ സ​ന്ദീ​പ് നാ​യ​രു​ടെ ബാ​ഗ് തു​റ​ന്നു പ​രി​ശോ​ധി​ക്കാ​ൻ അ​നു​മ​തി. ബാ​ഗ് പ​രി​ശോ​ധി​ക്കു​ന്ന​തി​ന് വേ​ണ്ടി എ​ൻ​ഐ​എ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ കോ​ട​തി സ്വീ​ക​രി​ച്ചു.

സ്പെ​ഷ​ൽ ജ​ഡ്ജി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​കും ബാ​ഗ് പ​രി​ശോ​ധി​ക്കു​ക. സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യി​രി​ക്കു​ന്ന രേ​ഖ​ക​ൾ ബാ​ഗി​ലു​ണ്ടെ​ന്നാ​ണ് വി​വ​രം.

അ​തേ​സ​മ​യം, കേ​സി​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള സ​രി​ത്തി​ന്‍റെ അ​റ​സ്റ്റ് ഉ​ട​ൻ രേ​ഖ​പ്പെ​ടു​ത്തും. സ​രി​ത്തി​നെ ക​സ്റ്റം​സും എ​ൻ​ഐ​എ​യും നേ​ര​ത്തെ ചോ​ദ്യം ചെ​യ്തി​രു​ന്നു. സ​രി​ത്തി​ൽ നി​ന്നു നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.

അ​തേ​സ​മ​യം, സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്തി​ൽ ഇ​ട​നി​ല​ക്കാ​രാ​യ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി ജ​ലാ​ൽ, മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ഫി, കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി ഹം​ജ​ദ് അ​ലി എ​ന്നി​വ​ർ പി​ടി​യി​ലാ​യി. അ​റ​സ്റ്റി​ലാ​യ സ​ന്ദീ​പി​നും റെ​മീ​സി​നു​മൊ​പ്പം സ്വ​ർ​ണം മ​റ്റ് ചി​ല​ർ​ക്ക് കൈ​മാ​റു​ന്ന​തി​ൽ ഇ​വ​ർ​ക്കും പ​ങ്കു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​തി​നി​ടെ നി​ല​വി​ൽ എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ലു​ള​ള സ്വ​പ്ന​യേ​യും സ​ന്ദീ​പി​നേ​യും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ ക​സ്റ്റം​സ് ന​ട​പ​ടി തു​ട​ങ്ങി. സ​മാ​ന​മാ​യ രീ​തി​യി​ൽ എ​ൻ​ഐ​എ​യും ഒ​ന്നാം പ്ര​തി സ​രി​ത്തി​നെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ൽ​നി​ന്നു വാ​ങ്ങി ചോ​ദ്യം ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.