ശി​വ​ശ​ങ്ക​റി​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ പി​ടി​ച്ചെ​ടു​ത്തു; ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്കു ക​സ്റ്റം​സ്
Wednesday, July 15, 2020 6:28 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്തു. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ന്പ​ത് മ​ണി​ക്കൂ​ർ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ലാ​ണു ന​ട​പ​ടി.

ഫോ​ണ്‍ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. കോ​ട​തി മു​ഖേ​നെ മാ​ത്ര​മേ ഫോ​ണ്‍ തി​രി​ച്ചു​കൊ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മു​ണ്ടാ​വു​ക​യു​ള്ളൂ. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളു​മാ​യി ശി​വ​ശ​ങ്ക​ർ നി​ര​ന്ത​രം ഫോ​ണി​ലൂ​ടെ ബ​ന്ധ​പ്പെ​ട്ട​തി​ന്‍റെ തെ​ളി​വു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

കേ​സി​ലെ ഒ​ന്നാം പ്ര​തി പി.​എ​സ്. സ​രി​ത്തി​നെ ഏ​പ്രി​ൽ 20നും ​ജൂ​ണ്‍ ഒ​ന്നി​നു​മി​ട​യി​ൽ 14 ത​വ​ണ ശി​വ​ശ​ങ്ക​ർ വി​ളി​ച്ച​താ​യി വ്യ​ക്ത​മാ​യി. ശി​വ​ശ​ങ്ക​റി​ൻ​റെ ഒൗ​ദ്യോ​ഗി​ക ന​ന്പ​റാ​യി​രു​ന്ന 98477977000 എ​ന്ന ഫോ​ണി​ൽ​നി​ന്നു സ​രി​ത്തി​ൻ​റെ 9526274534 എ​ന്ന ന​ന്പ​രി​ലേ​ക്കാ​ണു വി​ളി​ച്ച​ത്. 755 സെ​ക്ക​ൻ​ഡ് വ​രെ നീ​ളു​ന്ന ഫോ​ണ്‍ സം​ഭാ​ഷ​ണ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. ഒ​രു ദി​വ​സം അ​ഞ്ചു​ത​വ​ണ ഇ​രു​വ​രും പ​ര​സ്പ​രം ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. ഈ ​ദി​വ​സ​ങ്ങ​ളു​ടെ പ്ര​ത്യേ​ക​ത​ക​ളും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണു വി​വ​രം.

സ​ർ​ക്കാ​ർ പ​ദ​വി​ക​ളൊ​ന്നും വ​ഹി​ക്കാ​ത്ത, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​മാ യോ ​ഏ​ജ​ൻ​സി​ക​ളു​മാ​യോ നേ​രി​ട്ട് ബ​ന്ധ​മി​ല്ലാ​ത്ത, സ​രി​ത്ത് എ​ന്തി​നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടു​വെ​ന്ന​തി​ൽ ദു​രൂ​ഹ​ത​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.