തി​രു​വ​ന​ന്ത​പു​ര​ത്ത് ക്ല​സ്റ്റ​ർ വ്യാ​പ​നം തു​ട​രു​ന്നു; സ്ഥി​തി രൂ​ക്ഷ​മെ​ന്നു മു​ഖ്യ​മ​ന്ത്രി
Wednesday, July 15, 2020 6:42 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് സ്ഥി​തി രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​വി​ടെ ക്ല​സ്റ്റ​ർ വ്യാ​പ​നം രൂ​ക്ഷ​മാ​ണെ​ന്നും ഡെ​ങ്കി​പ്പ​നി പോ​ലു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​നു​ള്ള സാ​ധ്യ​തയും നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​ര​ത്ത് ബു​ധ​നാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച കേ​സു​ക​ളി​ൽ 130 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു കോ​വി​ഡ് പ​ക​ർ​ന്ന​ത്. മാ​ണി​ക്യ​വി​ളാ​കം പൂ​ന്തു​റ പു​ത്ത​ൻ​പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു കൂ​ടു​ത​ൽ രോ​ഗി​ക​ൾ. പൂ​ന്തു​റ സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ൽ താ​ത്കാ​ലി​ക ആ​ശു​പ​ത്രി സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ പു​തി​യ 750 കി​ട​ക്ക​ക​ളു​ള്ള, അ​ത്യാ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടു കൂ​ടി​യ കോ​വി​ഡ് ഫ​സ്റ്റ്ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ ത​യാ​റാ​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഈ ​സ​ജ്ജീ​ക​ര​ണം ഒ​രു​ക്കു​ക. ഇ​വി​ടെ സ്വാ​ബ് ക​ള​ക്ഷ​ൻ സൗ​ക​ര്യ​വും ഏ​ർ​പ്പാ​ടാ​ക്കി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന​വി​ന് അ​ടി​യ​ന്ത​ര പ്ര​തി​ക​ര​ണ​മാ​യാ​ണ് ഈ ​നീ​ക്ക​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.