ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​ന്ന​ര​ല​ക്ഷം ക​ട​ന്നു
Wednesday, July 15, 2020 11:11 PM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​ന്ന​ര​ല​ക്ഷം ക​ട​ന്നു. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത് 1,51,820 പേ​ർ​ക്കാ​ണ്. ഇ​തി​ൽ 1,02,310 പേ​ര്‍ രോ​ഗ​മു​ക്തി​ നേ​ടു​ക​യും ചെ​യ്തു.

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 68 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 2167 ആ​യി. ഇ​ന്ന് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ അ​ഞ്ചു​പേ​ര്‍ കേ​ര​ള​ത്തി​ല്‍​നി​ന്ന് എ​ത്തി​യ​വ​രാ​ണെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.