മ​ഹാ​രാ​ഷ്ട്ര​യി​ൽ 7,975 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
Thursday, July 16, 2020 6:37 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ബു​ധ​നാ​ഴ്ച 7,975 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​തോ​ടെ 2,75,640 ആ​യി. 233 പേ​ർ ബു​ധ​നാ​ഴ്ച കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു.

അ​തി​നി​ടെ, 3,606 പേ​ർ രോ​ഗ​മു​ക്തി​നേ​ടി ആ​ശു​പ​ത്രി വി​ട്ട​തോ​ടെ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1,52,613 ആ​യി. 55.37 ശ​ത​മാ​ന​മാ​ണ് സം​സ്ഥാ​ന​ത്തെ രോ​ഗ​മു​ക്തി നി​ര​ക്കെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​വ​കാ​ശ​പ്പെ​ട്ടു.

സം​സ്ഥാ​ന​ത്ത് മും​ബൈ​യി​ൽ ത​ന്നെ​യാ​ണ് ഇ​ന്നും ഏ​റ്റ​വു​മ​ധി​കം പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മും​ബൈ​യി​ൽ 1,390 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും 62 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. 96,253 പേ​ർ​ക്കാ​ണ് മും​ബൈ​യി​ൽ ഇ​തു​വ​രെ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.