നോ​ർ​വേ​യി​ൽ ക​ത്തി​ക്കു​ത്ത്: ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു, ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്
Thursday, July 16, 2020 6:15 AM IST
ഓ​സ്‌​ലോ: നോ​ർ​വേ​യി​ൽ ക​ത്തി​ക്കു​ത്തി​ൽ 50 വ​യ​സു​കാ​രി കൊ​ല്ല​പ്പെ​ട്ടു. ര​ണ്ടു വ​നി​ത​ക​ൾ​ക്കു പ​രി​ക്കേ​റ്റു. സാ​ർ​സ്ബോ​ർ​ഗ് ന​ഗ​ര​ത്തി​ൽ അ​ർ​ധ​രാ​ത്രി​ക്ക്‌ തൊ​ട്ടു​മു​മ്പാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ​വ​രി​ൽ ഒ​രാ​ളു​ടെ നി​ല​ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

സം​ഭ​വ​ത്തി​ൽ മു​പ്പൊ​ത്തൊ​ന്നു വ​യ​സു​ള്ള നോ​ർ​വീ​ജി​യ​ൻ പൗ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ​ക്ക് ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ണ്ട്. ഇ​യാ​ൾ​ക്കെ​തി​രെ കൊ​ല​പാ​ത​ക​ത്തി​നും കൊ​ല​പാ​ത​ക ശ്ര​മ​ത്തി​നും കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.