മ​റ​ക്കാ​നാ​കു​മോ മാ​ര​ക്കാ​ന!; ബ്ര​സീ​ലി​ന്‍റെ ഹൃ​ദ​യം ത​ക​ർ​ത്ത ദു​ന്ത​ത്തി​ന് ഇ​ന്ന് 70 വ​യ​സ്
Thursday, July 16, 2020 10:39 AM IST
മാ​ര​ക്കാ​ന, കാ​റ്റ് നി​റ​ച്ച തു​ക​ൽ​പ​ന്ത് ഹൃ​ദ​യ​ത്തു​ടി​പ്പി​നോ​ട് ചേ​ർ​ത്തു​വ​ച്ച ബ്ര​സീ​ലു​കാ​രു​ടെ ദേ​ശീ​യ ദു​ര​ന്ത​ത്തി​ന്‍റെ പേ​ര്... 1950 ജൂ​ലൈ 16നു ​സം​ഭ​വി​ച്ച ആ ​മു​റി​പ്പാ​ട് ഇ​ന്നും ഉ​ണ​ങ്ങി​യി​ട്ടി​ല്ലെ​ന്ന​തും വേ​ദ​നി​പ്പി​ക്കു​ന്ന യാ​ഥാ​ർ​ഥ്യം. ബ്ര​സീ​ൽ ആ​രാ​ധ​ക​ർ​ക്ക് മ​റ​ക്കാ​നാ​കാ​ത്ത മാ​ര​ക്കാ​ന ദു​ര​ന്ത​ത്തി​ന് ഇ​ന്ന് 70 വ​യ​സ്. 2014-ൽ ​മ​റ്റൊ​രു ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​പ്പോ​ഴും സ്വ​ന്തം നാ​ട്ടി​ൽ കി​രീ​ട​ത്തി​ൽ ചും​ബി​ക്കാ​ൻ കാ​ന​റി​ക​ൾ​ക്കാ​യി​ല്ല.

പ​ശ്ചാ​ത്ത​ലം: 1950 ഫി​ഫ ലോ​ക​ക​പ്പ് ന​ട​ത്തി​പ്പ് ഇ​ന്ന​ത്തേ​തു​പോ​ലെ അ​ത്ര എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് സാ​ന്പ​ത്തി​ക ത​ക​ർ​ച്ച​യി​ലാ​യി​രു​ന്നു മി​ക്ക രാ​ജ്യ​ങ്ങ​ളും. അ​തു​കൊ​ണ്ടു​ത​ന്നെ ആ​തി​ഥേ​യ​രെ കി​ട്ടാ​ത്ത അ​വ​സ്ഥ. 1942, 46 ലോ​ക​ക​പ്പു​ക​ൾ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ റ​ദ്ദാ​ക്കു​ക​യും ചെ​യ്തു. ഒ​ടു​വി​ൽ ബ്ര​സീ​ൽ ആ​തി​ഥേ​യ​രാ​കാ​ൻ മു​ന്നോ​ട്ടു​വ​ന്നു. 1946 ഫി​ഫ കോ​ണ്‍​ഗ്ര​സി​ൽ ബ്ര​സീ​ൽ മു​ന്നോ​ട്ടു​വ​ച്ച​ത് ഒ​രു ഉ​പാ​ധി​മാ​ത്രം, ലോ​ക​ക​പ്പ് 1950ലേ ​ന​ട​ത്തൂ. ഫി​ഫ അ​ത് അം​ഗീ​ക​രി​ച്ചു. അ​ങ്ങ​നെ 1938നു​ശേ​ഷം വീ​ണ്ടും ലോ​ക​ക​പ്പി​ന് അ​ര​ങ്ങൊ​രു​ങ്ങി.

ആ​തി​ഥേ​യ​രെ​ന്ന നി​ല​യി​ൽ ബ്ര​സീ​ലും നി​ല​വി​ലെ ചാ​ന്പ്യ·ാ​രെ​ന്ന നി​ല​യി​ൽ ഇ​റ്റ​ലി​യും നേ​രി​ട്ട് യോ​ഗ്യ​ത സ്വ​ന്ത​മാ​ക്കി. ജ​ർ​മ​നി, ജ​പ്പാ​ൻ എ​ന്നി​വ​യ്ക്ക് വി​ല​ക്കു​ള്ള​തി​നാ​ൽ ലോ​ക​ക​പ്പി​നി​ല്ലാ​യി​രു​ന്നു. ബ്ര​സീ​ലു​മാ​യു​ള്ള പ​ട​ല​പ്പി​ണ​ക്ക​ത്തി​ന്‍റെ പേ​രി​ൽ അ​ർ​ജ​ൻ​റീ​ന ലോ​ക​ക​പ്പ് ബ​ഹി​ഷ്ക​രി​ച്ചു. തു​ട​ർ​ന്ന് നി​ര​വ​ധി പി​ൻ​വാ​ങ്ങ​ലു​ക​ൾ ന​ട​ന്നു. ലാ​റ്റി​ന​മേ​രി​ക്ക​യി​ൽ​നി​ന്ന് ഇ​ക്വ​ഡോ​ർ, പെ​റു, ഏ​ഷ്യ​യി​ൽ​നി​ന്ന് ഫി​ലി​പ്പീ​ൻ​സ്, ഇ​ന്തോ​നേ​ഷ്യ, ബ​ർ​മ, യൂ​റോ​പ്പി​ൽ​നി​ന്ന് ഓ​സ്ട്രി​യ, ബെ​ൽ​ജി​യം, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, തു​ർ​ക്കി എ​ന്നി​വ​യെ​ല്ലാം പി​ൻ​മാ​റി.

സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യും യാ​ത്ര ചെ​ല​വു​മാ​യി​രു​ന്നു മി​ക്ക പി·ാ​റ്റ​ങ്ങ​ളു​ടെ​യും കാ​ര​ണം. അ​തോ​ടെ ടീ​മി​നെ തി​ക​യ്ക്കാ​ൻ ഫി​ഫ നെ​ട്ടോ​ട്ട​മോ​ടി. ഏ​ഷ്യ​യി​ൽ​നി​ന്നു​ള്ള കൊ​ഴി​ഞ്ഞു​പോ​ക​ൽ ഇ​ന്ത്യ​ക്ക് ലോ​ക​ക​പ്പ് ടി​ക്ക​റ്റ് സ​മ്മാ​നി​ച്ചു. ഗ്രൂ​പ്പ് മൂ​ന്നി​ൽ ഇ​റ്റ​ലി​ക്കും പ​രാ​ഗ്വെ​യ്ക്കും ഒ​പ്പ​മാ​യി​രു​ന്നു ഇ​ന്ത്യ. യാ​ത്രാ ചെ​ല​വി​ന്‍റെ മ​ഹാ​ഭൂ​രി​പ​ക്ഷ​വും ഫി​ഫ ന​ൽ​കാ​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി ചൂ​ണ്ടി​ക്കാ​ട്ടി ഇ​ന്ത്യ​യും അ​വ​സാ​ന നി​മി​ഷം പി·ാ​റി. ബൂ​ട്ട് ഇ​ട്ട് ക​ളി​ക്ക​ണ​മെ​ന്ന ഫി​ഫ നി​യ​മ​വും ഇ​ന്ത്യ​ൻ പി·ാ​റ്റ​ത്തി​നു കാ​ര​ണ​മാ​യി പ​റ​യ​പ്പെ​ടു​ന്നു. ഗ്രൂ​പ്പ് നാ​ലി​ൽ ആ​യി​രു​ന്ന ഫ്രാ​ൻ​സും അ​വ​സാ​ന നി​മി​ഷം മു​ഖം​തി​രി​ച്ചു. അ​തോ​ടെ 13 രാ​ജ്യ​ങ്ങ​ളു​മാ​യി 1950 ലോ​ക​ക​പ്പി​ന് കി​ക്കോ​ഫ്.

റി​യോ ഡി ​ജ​നീ​റോ​യി​ലെ മ​റ​ക്കാ​ന സ്റ്റേ​ഡി​യം: ഗ്രൂ​പ്പ് ചാ​ന്പ്യ·ാ​രാ​യി ഉ​റു​ഗ്വെ, ബ്ര​സീ​ൽ, സ്വീ​ഡ​ൻ, സ്പെ​യി​ൻ എ​ന്നി​വ ഫൈ​ന​ൽ റൗ​ണ്ടി​ന്. ജ​യ​ത്തി​ന് ര​ണ്ടും സ​മ​നി​ല​യ്ക്ക് ഒ​ന്നും പോ​യി​ന്‍റാ​യി​രു​ന്നു. ഫൈ​ന​ൽ റൗ​ണ്ട് ജേ​താ​ക്ക​ൾ​ക്കാ​ണ് കി​രീ​ടം ല​ഭി​ക്കു​ക. ഫൈ​ന​ൽ പോ​രാ​ട്ടം ഇ​ല്ലെ​ന്നു സാ​രം.

ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ വീ​തം പൂ​ർ​ത്തി​യാ​ക്കി​യ ബ്ര​സീ​ൽ നാ​ല് പോ​യി​ന്‍റും ഉ​റു​ഗ്വെ മൂ​ന്ന് പോ​യി​ന്‍റു​മാ​യി ആ​ദ്യ ര​ണ്ടു സ്ഥാ​ന​ങ്ങ​ളി​ൽ. ഫൈ​ന​ൽ റൗ​ണ്ടി​ലെ അ​വ​സാ​ന മ​ത്സ​രം ബ്ര​സീ​ലും ഉ​റു​ഗ്വെ​യും ത​മ്മി​ൽ. സ​മ​നി​ല​യു​ണ്ടെ​ങ്കി​ൽ ബ്ര​സീ​ലി​നു കി​രീ​ടം നേ​ടാം. എ​ന്നാ​ൽ, മ​റ​ക്കാ​ന സ്റ്റേ​ഡി​യ​ത്തി​ൽ തി​ങ്ങി​നി​റ​ഞ്ഞ ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം ആ​രാ​ധ​ക​രെ സാ​ക്ഷി​ക​ളാ​ക്കി ഉ​റു​ഗ്വെ 2-1ന് ​ജ​യി​ച്ചു. ഒ​രു ഗോ​ളി​നു മു​ന്നി​ട്ടു​നി​ന്ന​ശേ​ഷ​മാ​യി​രു​ന്നു കാ​ന​റി​ക​ളു​ടെ ചി​റ​കൊ​ടി​ഞ്ഞ​ത്. ബ്ര​സീ​ൽ ആ​രാ​ധ​ക​ർ ഇ​ന്നും ഈ ​തോ​ൽ​വി വേ​ദ​ന​യാ​യി മ​ന​സി​ൽ സൂ​ക്ഷി​ക്കു​ന്നു.

അ​നീ​ഷ് ആ​ല​ക്കോ​ട്‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.