ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര സം​ഘ​ത്തി​ന് കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വി​നെ കാ​ണാ​ൻ അ​നു​മ​തി
Thursday, July 16, 2020 5:09 PM IST
ന്യൂ​ഡ​ല്‍​ഹി: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് പാ​ക്കി​സ്ഥാ​ൻ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ച കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വി​നെ കാ​ണാ​ൻ ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര സം​ഘ​ത്തി​ന് അ​നു​മ​തി ല​ഭി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​രം ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഇ​ന്ത്യ​ന്‍ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ര്‍ പാ​ക്കി​സ്ഥാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ​ത്തി​യി​ട്ടു​ണ്ട്. കൂ​ടി​ക്കാ​ഴ്ച​ക്ക് ര​ണ്ടു മ​ണി​ക്കൂ​ര്‍ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. റി​വ്യൂ​ഹ​ര്‍​ജി സ​മ​ര്‍​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി​യാ​യ ജൂ​ലൈ20-​ന് മു​മ്പ് ജാ​ദ​​വി​ന് നി​രു​പാ​ധി​ക ന​യ​ത​ന്ത്ര​സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ പാ​ക്കി​സ്ഥാ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

2017 ലാ​ണ് ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് ഇ​ന്ത്യ​ൻ പൗ​ര​നും മു​ൻ നാ​വി​ക​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ ജാ​ദ​വി​നെ പാ​ക്കി​സ്ഥാ​ൻ വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. 2016 മാ​ർ​ച്ച് മൂ​ന്നി​നാ​ണ് ജാ​ദ​വി​നെ പാ​ക്കി​സ്ഥാ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​തേ​സ​മ​യം ഇ​റാ​നി​ൽ​നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു വ​ന്ന​താ​ണെ​ന്ന് ഇ​ന്ത്യ വാ​ദി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.