വ​യ​നാ​ട്ടി​ൽ 13 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്
Thursday, July 16, 2020 8:09 PM IST
വ​യ​നാ​ട്: ജി​ല്ല​യി​ല്‍ വ്യാ​ഴാ​ഴ്ച 13 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഒ​രാ​ള്‍ രോ​ഗ​മു​ക്തി നേ​ടി. വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ നാ​ല് പേ​ര്‍​ക്കും ബം​ഗ​ളൂ​രി​ല്‍ നി​ന്നെ​ത്തി​യ ഒ​മ്പ​ത് പേ​ര്‍​ക്കു​മാ​ണ് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​രു​ടെ എ​ണ്ണം 214 ആ​യി ഉ​യ​ര്‍​ന്നു. ഇ​തി​ല്‍ 101 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. 113 പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. ജി​ല്ല​യി​ല്‍ 108 പേ​രും കോ​ഴി​ക്കോ​ട് ര​ണ്ടു​പേ​രും, തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ൽ ഓ​രോ​രു​ത്ത​രു​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. തോ​ല്‍​പ്പെ​ട്ടി അ​ര​ണ​പ്പാ​റ സ്വ​ദേ​ശി​യാ​യ 50-കാ​ര​നാ​ണ് പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യ​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി വി​ട്ട​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍:-

‣ജൂ​ലൈ 10ന് ​സൗ​ദി അ​റേ​ബ്യ​യി​ല്‍ നി​ന്നെ​യ മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​യാ​യ 46-കാ​ര​ന്‍
‣ജൂ​ണ്‍ 29ന് ​ദു​ബാ​യി​ല്‍​നി​ന്ന് വ​ന്ന കെ​ല്ലൂ​ര്‍ സ്വ​ദേ​ശി​യാ​യ 27- കാ​ര​ന്‍
‣ജൂ​ലൈ 11 ന് ​സൗ​ദി അ​റേ​ബ്യ​യി​ല്‍ നി​ന്നു വ​ന്ന അ​ഞ്ചു​കു​ന്ന് സ്വ​ദേ​ശി​യാ​യ 25 -കാ​ര​ന്‍
‣ജൂ​ണ്‍ 27ന് ​ഖ​ത്ത​റി​ല്‍ നി​ന്നെ​ത്തി​യ പ​യ്യ​മ്പ​ള്ളി സ്വ​ദേ​ശി​യാ​യ 30-കാ​ര​ന്‍
‣ബം​ഗ​ളൂ​രി​ല്‍ നി​ന്നും വി​വി​ധ തി​യ​തി​ക​ളി​ല്‍ ജി​ല്ല​യി​ലെ​ത്തി​യ പാ​ക്കം സ്വ​ദേ​ശി​യാ​യ 24-കാ​ര​ന്‍, പ​ടി​ഞ്ഞാ​റ​ത്ത​റ സ്വ​ദേ​ശി​യാ​യ 26-കാ​രി, തൃ​ക്കൈ​പ്പ​റ്റ സ്വ​ദേ​ശി​യാ​യ 50-കാ​ര​ന്‍, ചീ​രാ​ല്‍ സ്വ​ദേ​ശി​യാ​യ 26-കാ​ര​ന്‍, ചെ​ന്ന​ലോ​ട് സ്വ​ദേ​ശി 40-കാ​ര​ന്‍, മേ​പ്പാ​ടി കാ​പ്പം​കൊ​ല്ലി സ്വ​ദേ​ശി​ക​ളാ​യ 42 കാ​രി, 19 - കാ​രി, 15-കാ​ര​ന്‍, 10 വ​യ​സു​കാ​ര​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

പു​തു​താ​യി 170 പേ​ര്‍ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ല്‍

ജി​ല്ല​യി​ല്‍ വ്യാ​ഴാ​ഴ്ച പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 170 പേ​രാ​ണ്. 180 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ലം പൂ​ര്‍​ത്തി​യാ​ക്കി. 3,667 പേ​രാ​ണ് നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ജി​ല്ല​യി​ല്‍ നി​ന്ന് ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച 11,916 സാ​മ്പി​ളു​ക​ളി​ല്‍ 10,181 പേ​രു​ടെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 9,967 നെ​ഗ​റ്റീ​വും 214 പോ​സി​റ്റീ​വു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.