ശി​വ​ശ​ങ്ക​ര​നെ സ​സ്പെ​ന്‍​ഡ് ചെ​യ്ത് ര​ക്ഷ​പ്പ​ടാ​നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​മ​മെ​ന്നു ചെ​ന്നി​ത്ത​ല
Thursday, July 16, 2020 9:38 PM IST
തി​രു​വ​ന​ന്ത​പു​രം: ശി​വ​ശ​ങ്ക​ര​നെ ര​ക്ഷി​ക്കാ​നു​ള്ള എ​ല്ലാ മാ​ര്‍​ഗ​വും അ​ട​ഞ്ഞ​പ്പോ​ഴാ​ണ് സ​ർ​വീ​സി​ൽ​നി​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​സ്പെ​ൻ​ഡ് ചെ​യ്ത​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ത​നി​ക്ക് നേ​രെ അ​ന്വേ​ഷ​ണം നീ​ളു​ന്നു​വെ​ന്ന് മ​ന​സി​ലാ​യ​പ്പോ​ൾ ശി​വ​ശ​ങ്ക​ര​നെ സ​സ്പെ​ന്‍​ഡ് ചെ​യ്ത് ര​ക്ഷ​പ്പ​ടാ​നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​മ​മെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യെ​യും അ​ന്വേ​ഷ​ണ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ഏ​റ്റ​വും ശ​ക്ത​നാ​യി​രു​ന്നു ശി​വ​ശ​ങ്ക​ര​ന്‍. മു​ഖ്യ​മ​ന്ത്രി​ക്ക് വേ​ണ്ടി എ​ല്ലാ കാ​ര്യ​ങ്ങ​ളും വ​ഴി​വി​ട്ട രീ​തി​യി​ല്‍ ചെ​യ്തി​രു​ന്ന​ത് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ശി​വ​ശ​ങ്ക​ര​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ​യാ​ണ് എ​ല്ലാം ശി​വ​ശ​ങ്ക​ര​ന്‍ ചെ​യ്ത​ത്. അ​തി​നാ​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ചെ​യ്ത​തി​ന്‍റെ​യെ​ല്ലാം ധാ​ര്‍​മ്മി​ക ഉ​ത്ത​ര​വാ​ദി​ത്തം മു​ഖ്യ​മ​ന്ത്രി​ക്കാ​ണെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.