ഫ​സ്റ്റ്ബെ​ൽ: പ്ല​സ് ടു, ​അം​ഗ​ന​വാ​ടി ക്ലാ​സു​ക​ളു​ടെ സം​പ്രേ​ഷ​ണ സ​മ​യ​ത്തി​ൽ മാ​റ്റം
Saturday, August 1, 2020 7:49 PM IST
തി​രു​വ​ന​ന്ത​പു​രം: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കൈ​റ്റ് വി​ക്ടേ​ഴ്സ് ചാ​ന​ൽ വ​ഴി സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ഫ​സ്റ്റ്ബെ​ൽ ഡി​ജി​റ്റ​ൽ ക്ലാ​സു​ക​ളു​ടെ പ്ല​സ്ടു, അം​ഗ​ന​വാ​ടി ക്ലാ​സു​ക​ളു​ടെ സം​പ്രേ​ഷ​ണ സ​മ​യ​ത്തി​ൽ തി​ങ്ക​ൾ മു​ത​ൽ മാ​റ്റ​മു​ണ്ടാ​യി​രി​ക്കും.

ഇ​ത​നു​സ​രി​ച്ചു നേ​ര​ത്തെ രാ​വി​ലെ 8.30 മു​ത​ൽ 10.30 വ​രെ സം​പ്രേ​ഷ​ണം ചെ​യ്തി​രു​ന്ന പ്ല​സ്ടു ക്ലാ​സു​ക​ൾ ഇ​നി രാ​വി​ലെ എ​ട്ടു മ​ണി മു​ത​ൽ 10 മ​ണി വ​രെ ആ​യി​രി​ക്കും. അം​ഗ​ന​വാ​ടി കു​ട്ടി​ക​ൾ​ക്കു വ​നി​താ​ശി​ശു വി​ക​സ​ന വ​കു​പ്പും കൈ​റ്റും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന കി​ളി​ക്കൊ​ഞ്ച​ൽ ക്ലാ​സു​ക​ൾ തി​ങ്ക​ളാ​ഴ്ച മു​ത​ൽ രാ​വി​ലെ 10 മ​ണി​ക്ക് ആ​യി​രി​ക്കും. നേ​ര​ത്തെ ഇ​ത് എ​ട്ടു മ​ണി​ക്കാ​യി​രു​ന്നു.

കൊ​ച്ചു കു​ട്ടി​ക​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ൽ സ​മ​യ പു​ന​ക്ര​മീ​ക​ര​ണ​ത്തി​നു​ള്ള പ്രേ​ക്ഷ​ക​രു​ടെ നി​ര​ന്ത​ര​മാ​യ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണു മാ​റ്റം വ​രു​ത്തി​യ​തെ​ന്നും ഇ​ത​ല്ലാ​തെ​യു​ള്ള മ​റ്റു ക്ലാ​സു​ക​ളു​ടേ​യും നി​ത്യേ​ന​യു​ള്ള പു​ന​സം​പ്രേ​ഷ​ണ​ങ്ങ​ളു​ടെ​യും സ​മ​യ​ത്തി​ൽ നി​ല​വി​ൽ മാ​റ്റ​ങ്ങ​ളി​ല്ലെ​ന്നും കൈ​റ്റ് സി​ഇ​ഒ കെ. ​അ​ൻ​വ​ർ സാ​ദ​ത്ത് അ​റി​യി​ച്ചു.

എ​ന്നാ​ൽ യോ​ഗ, ഡ്രി​ൽ, മോ​ട്ടി​വേ​ഷ​ൻ തു​ട​ങ്ങി​യ പൊ​തു ക്ലാ​സു​ക​ൾ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന മു​റ​യ്ക്കു തു​ട​ർ​ന്നും ഈ ​സ​മ​യ​ക്ര​മ​ങ്ങ​ളി​ൽ ചെ​റി​യ മാ​റ്റ​ങ്ങ​ൾ വ​രാം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.