ല​ഫ്. ഗ​വ​ർ​ണ​റെ തി​രു​ത്ത​ണം; അ​മി​ത് ഷാ​യ്ക്ക് സി​സോ​ദി​യ​യു​ടെ ക​ത്ത്
Saturday, August 1, 2020 9:25 PM IST
ന്യൂ​ഡ​ൽ​ഹി: അ​ണ്‍​ലോ​ക്ക് മൂ​ന്നി​ന്‍റെ ഭാ​ഗ​മാ​യി വ​രു​ത്തി​യ ഇ​ള​വു​ക​ൾ ത​ട​ഞ്ഞ ല​ഫ്. ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി​ക്കെ​തി​രെ അ​മി​ത് ഷാ​യെ സ​മീ​പി​ച്ച് ഡ​ൽ​ഹി സ​ർ​ക്കാ​ർ. സം​സ്ഥാ​നം വ​രു​ത്തി​യ ലോ​ക്ക്ഡൗ​ൺ ഇ​ള​വു​ക​ൾ ത​ട​ഞ്ഞ അ​നി​ൽ ബെ​യ്ജാ​ലി​ന്‍റെ തീ​രു​മാ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു.

ഹോ​ട്ട​ലു​ക​ളും പ്ര​തി​വാ​ര ച​ന്ത​ക​ളും തു​റ​ക്കാ​നു​ള്ള തീ​രു​മാ​ന​മാ​ണ് അ​നി​ൽ ബെ​യ്ജാ​ൽ മ​ട​ക്കി​യ അ​യ​യ​ച്ച​ത്. എ​ന്നാ​ൽ ചൊ​വ്വാ​ഴ്ച ഇ​തേ തീ​രു​മാ​നം ല​ഫ്.​ഗ​വ​ർ​ണ​ർ​ക്ക് വീ​ണ്ടും സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ക്കു​മെ​ന്നും പാ​സാ​ക്ക​ണ​മെ​ന്നു​മാ​ണ് ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഡ​ൽ​ഹി കോ​വി​ഡ് കേ​സു​ക​ൾ കു​റ​ഞ്ഞു​വ​രി​ക​യാ​ണ്. നി​ല​വി​ൽ സ്ഥി​തി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലും ക​ർ​ണാ​ട​ക​യി​ലും കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​മ്പോ​ൾ ത​ന്നെ അ​വി​ടെ ഹോ​ട്ട​ലു​ക​ളും ച​ന്ത​ക​ളും പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്നു​ണ്ട്- സി​സോ​ദി​യ ക​ത്തി​ൽ പ​റ​യു​ന്നു.

അ​ഞ്ച് ല​ക്ഷ​ത്തോ​ളം കു​ടും​ബ​ങ്ങ​ളി​ലെ ദി​വ​സ വേ​ത​ന​ക്കാ​ർ നാ​ല് മാ​സ​മാ​യി പ​ണി​യി​ല്ലാ​തി​രി​ക്കു​ക​യാ​ണ്. തീ​രു​മാ​നം മാ​റ്റാ​നും മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം അം​ഗീ​ക​രി​ക്കാ​നും ലെ​ഫ്. ഗ​വ​ർ​ണ​റോ​ട് ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്നു- സി​സോ​ദി​യ എ​ഴു​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.