ആ​ന്ധ്ര​യി​ൽ അ​തി​തീ​വ്ര വ്യാ​പ​നം; കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1.50 ല​ക്ഷം ക​ട​ന്നു
Saturday, August 1, 2020 10:14 PM IST
ഹൈ​ദ​രാ​ബാ​ദ്: ഡ​ൽ​ഹി, ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്നാ​ട് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ കോ​വി​ഡ് അ​തി​തീ​വ്ര വ്യാ​പ​ന​ത്തി​ന്‍റെ കേ​ന്ദ്ര​മാ​യി ആ​ന്ധ്രാ​പ്ര​ദേ​ശും. ആ​ന്ധ്ര​യി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ 9,276 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തോ​ടെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​ന്ന​ര​ല​ക്ഷം ക​ട​ന്നു. ഇ​തു​വ​രെ 1,50,209 പേ​ർ​ക്കാ​ണ് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 72,188 പേ​രാ​ണ് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 76,614 പേ​ർ കോ​വി​ഡ് രോ​ഗ​ത്തി​ൽ​നി​ന്നും മു​ക്ത​രാ​യി.

ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് വ​രെ 1,407 കോ​വി​ഡ് മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​ന്ന് മാ​ത്രം 58 മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.