ഗെ​ഹ്‌​ലോ​ട്ടി​ന് ഭൂ​രി​പ​ക്ഷ​മി​ല്ലെ​ന്ന് ബി​ജെ​പി
Saturday, August 1, 2020 10:45 PM IST
ജ​യ്പു​ർ: രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടി​നെ ക​ട​ന്നാ​ക്ര​മി​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സ​തീ​ഷ് പൂ​നി​യ. ഗെ​ഹ്‌​ലോ​ട്ടി​ന് ത​ന്‍റെ മ​ന്ത്രി​മാ​രെ​യും എം​എ​ൽ​എ​മാ​രെ​യും വി​ശ്വാ​സ​മി​ല്ലെ​ന്ന് സ​തീ​ഷ് പ​റ​ഞ്ഞു. നി​യ​മ​സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​നു​ള്ള അം​ഗ​ബ​ലം ഗെ​ഹ്‌​ലോ​ട്ടി​നി​ല്ല. സ​ർ​ക്കാ​ർ ജ​യ്സാ​ൽ​മീ​രി​ലെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ന്ത്രി​മാ​രെ​യും എം​എ​ൽ​എ​മാ​രെ​യും വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഹോ​ട്ട​ലി​ൽ പാ​ർ​പ്പി​ക്കി​ല്ലാ​യി​രു​ന്നു. ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഇ​വി​ടെ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഗെ​ഹ്‌​ലോ​ട്ടി​ന് ന​ന്പ​റു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഈ ​സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സി​നു​ള്ളി​ലെ ക​ല​ഹ​മാ​ണ് ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ൾ കാ​ര​ണം. സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന​നി​ല ത​ക​രു​ക​യാ​ണ്. അ​പ്പോ​ൾ എം​എ​ൽ​എ​മാ​ർ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ ആ​സ്വ​ദി​ക്കു​ക​യാ​ണെ​ന്നും പൂ​നി​യ കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.