മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം; 9,601 പു​തി​യ കേ​സു​ക​ൾ
Saturday, August 1, 2020 11:00 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 9,601 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 322 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 15,316 ആ​യി.

4,31,719 പേ​ർ​ക്ക് സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ചു. ബു​ധ​നാ​ഴ്ച മാ​ത്രം 10,725 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യി. 61.82 ശ​ത​മാ​ന​മാ​ണ് രോ​ഗ​മു​ക്തി നി​ര​ക്ക്. 2,66,883 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. പു​തി​യ രോ​ഗി​ക​ളി​ൽ 1,059 പേ​രും മും​ബൈ​യി​ലാ​ണ്. 1,49,214 പേ​രാ​ണ് നി​ല​വി​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ളം ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന​ത്. ഇ​തി​ൽ 46,345 പേ​രും പൂ​ന​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.