ട്രാ​ബ്സോ​ൺ​സ്പ​റി​ന്‍റെ സ്ഥി​രം പ​രി​ശീ​ല​ക​നാ​യി എ​ഡ്ഡി ന്യൂ​ട്ട​ൺ
Monday, August 3, 2020 8:15 AM IST
ല​ണ്ട​ൻ: കാ​വ​ൽ​ക്കാ​ര​നാ​യി വ​ന്ന് സ്ഥി​രം പ​രി​ശീ​ല​ക​നാ​യി മു​ൻ ചെ​ൽ​സി താ​രം എ​ഡ്ഡി ന്യൂ​ട്ട​ൺ. തു​ർ​ക്കി​ഷ് ക്ല​ബ് ട്രാ​ബ്സോ​ൺ​സ്പ​റി​ന്‍റെ കെ​യ​ർ ടേ​ക്ക​ർ പ​രി​ശീ​ല​ക​നാ​യി​രു​ന്ന ന്യൂ​ട്ട​ൺ ഇ​നി സ്ഥി​രം പ​രി​ശീ​ല​ക​ൻ. ന്യൂ​ട്ട​നു കീ​ഴി​ൽ ട്രാ​ബ്സോ​ൺ​സ്പ​ർ തു​ർ​ക്കി​ഷ് ക​പ്പ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ ത​ന്നെ ടീ​മി​ന്‍റെ സ്ഥി​രം പ​രി​ശീ​ല​ക​നാ​ക്കാ​ൻ മാ​നേ​ജ്മെ​ന്‍റ് തീ​രു​മാ​നി​ച്ച​ത്.

ആ​ദ്യ​മാ​യാ​ണ് എ​ഡ്ഡി ഒ​രു ടീ​മി​ന്‍റെ സ്ഥി​രം പ​രി​ശീ​ല​ക​നാ​കു​ന്ന​ത്. ഇം​ഗ്ല​ണ്ട് സ്വ​ദേ​ശി​യാ​യ ന്യൂ​ട്ട​ൺ 10 വ​ർ​ഷ​ത്തോ​ളം ചെ​ൽ​സി​യു​ടെ താ​ര​മാ​യി​രു​ന്നു. ബ​ർ​മിം​ഹാം, കാ​ർ​ഡി​ഫ് എ​ന്നീ ക്ല​ബു​ക​ൾ​ക്കാ​യും അ​ദ്ദേ​ഹം ക​ളി​ച്ചി​ട്ടു​ണ്ട്. ക​ളി​ക്ക​ള​ത്തി​ൽ നി​ന്ന് വി​ര​മി​ച്ച ശേ​ഷം 2012-2016 കാ​ല​ഘ​ട്ട​ത്തി​ൽ ചെ​ൽ​സി​യി​ൽ സ​ഹ പ​രി​ശീ​ല​ക​ന്‍റെ റോ​ളി​ലും ന്യൂ​ട്ട​ൺ ഉ​ണ്ടാ​യി​രു​ന്നു.‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.