സു​ശാ​ന്തി​ന്‍റെ മ​ര​ണം അ​ന്വേ​ഷി​ക്കാ​ൻ മും​ബൈ​യി​ലെ​ത്തി​യ ബി​ഹാ​ർ എ​സ്പി ക്വാ​റ​ന്‍റൈ​നി​ൽ
Monday, August 3, 2020 11:35 AM IST
മും​ബൈ: ന​ട​ൻ സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണം അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പാ​റ്റ്ന എ​സ്പി ബി​ന​യ് തി​വാ​രി​യെ നി​ർ​ബ​ന്ധി​ത ക്വാ​റ​ന്‍റൈ​നി​ൽ ആ​ക്കി​യെ​ന്ന് പ​രാ​തി. ബി​ഹാ​ർ ഡി​ജി​പിയുടെ ഉ​ത്ത​ര​വ് പ്ര​കാ​രം കേ​സ​ന്വേ​ഷ​ണ​ത്തി​നെ​ത്തി​യ എ​സ്പി വി​ന​യ് തി​വാ​രി​യെ​യാ​ണ് മും​ബൈ കോ​ർ​പ്പ​റേ​ഷ​ൻ 14 ദി​വ​സ​ത്തേ​ക്ക് ക്വാ​റന്‍റൈ​ൻ ചെ​യ്ത​ത്.

ഐ​പി​എ​സ് ഓ​ഫീ​സ​റെ ബ​ലം പ്ര​യോ​ഗി​ച്ച് ക്വാറ​ന്‍റൈൻ ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്ന് ബി​ഹാ​ർ ഡി​ജി​പി ട്വീ​റ്റ് ചെ​യ്തു. സു​ശാ​ന്തി​ന്‍റെ കു​ടും​ബം പാ​റ്റ്ന​യി​ൽ ന​ൽ​കി​യ പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ ബി​ഹാ​ർ പോ​ലീ​സ് മും​ബൈ​യി​ൽ എ​ത്തി​യ​ത്.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ക​ണ്ട​ശേ​ഷം ജോ​ലി​യി​ലേ​ക്ക് ക​ട​ക്കും മു​ന്പ് മും​ബൈ കോ​ർ​പ്പ​റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യി​ൽ ക്വാറ​ന്‍റൈ​​ൻ സീ​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി​യോ​ടെ എ​സ്പി​യെ ഗ​സ്റ്റ് ഹൗ​സി​ലേ​ക്ക് കൊ​ണ്ടു​പോ​യി. കോ​വി​ഡ് പ്ര​തി​രോ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ന​ട​പ​ടി​യെ​ന്നാ​ണ് കോ​ർ​പ്പ​റേ​ഷ​ന്‍റെ വി​ശ​ദീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.