കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ൽ അ​ലം​ഭാ​വ​മു​ണ്ടാ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി
Monday, August 3, 2020 11:51 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ൽ അ​ലം​ഭാ​വ​മു​ണ്ടാ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ലം​ഭാ​വ​വും വി​ട്ടു​വീ​ഴ്ച​യും ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യ്ക്ക് ഇ​ട​യാ​ക്കി. ഇ​ക്കാ​ര്യം കു​റ്റ​സ​മ്മ​ത​ത്തോ​ടെ എ​ല്ലാ​വ​രും ഓ​ർ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ക്വാ​റ​ന്‍റൈ​ൻ, ശാ​രീ​രി​ക അ​ക​ലം എ​ന്നി​വ​യി​ൽ ഗൗ​ര​വം കു​റ​ഞ്ഞു. പ​രാ​തി​ക​ൾ ഉ​യ​ർ​ന്നാ​ൽ ഇ​നി ക​ർ​ശ​ന ന​ട​പ​ടി​യെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം ആ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. സം​സ്ഥാ​ന​ത്ത്11,342 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 14,467 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.