ജ​മ്മു കാ​ഷ്മീ​രി​ൽ ജ​വാ​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി
Monday, August 3, 2020 1:44 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ കു​ൽ​ഗാ​മി​ൽ​നി​ന്ന് ഭീ​ക​ര​ർ ജ​വാ​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. ജ​വാ​ന്‍റെ വീ​ട് ആ​ക്ര​മി​ച്ച​തി​നു​ശേ​ഷ​മാ​ണ് അ​ദ്ദേ​ഹ​ത്തെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. വീ​ടി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റും ഭീ​ക​ര​ർ അ​ഗ്നി​ക്കി​ര​യാ​ക്കി.

കു​ൽ​ഗാ​മി​ലെ രം​ഭാ​മ നോ​ഹാ​മ​യി​ൽ​നി​ന്ന് ഷ​ക്കീ​ർ മ​ൻ​സൂ​ർ എ​ന്ന ജ​വാ​നെ​യാ​ണ് ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത്. അ​വ​ധി​യി​ലാ​യി​രു​ന്ന ഇ​ദ്ദേ​ഹത്തെ തോ​ക്കു​ധാ​രി​ക​ളാ​യ ഭീ​ക​ര​ർ ത​ട​ഞ്ഞു നി​ർ​ത്തു​ക​യും കാ​ർ അ​ഗ്നി​ക്കി​ര​യാ​ക്കു​ക​യു​മാ​യി​രു​ന്നു.

ജ​വാ​നെ ക​ണ്ടെ​ത്താ​നാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും സൈ​നി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.