കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ
Monday, August 3, 2020 2:49 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ഐ​ടി മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റി. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യി സ​മ്പ​ർ​ക്ക​മു​ണ്ടാ​യ​തി​നാ​ലാ​ണ് മ​ന്ത്രി ക്വാ​റ​ന്‍റൈ​നി​ലേ​ക്ക് പോ​യ​ത്.

ശ​നി​യാ​ഴ്ച​യാ​ണ് ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. രോ​ഗ​ല​ക്ഷ​ണ​മി​ല്ലെ​ങ്കി​ലും മു​ൻ ക​രു​ത​ൽ എ​ന്ന നി​ല​യ്ക്കാ​ണ് മ​ന്ത്രി​യു​ടെ ന​ട​പ​ടി​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​തേ​സ​മ​യം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​മി​ത് ഷാ​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക​പ്പെ​ടാ​നൊ​ന്നു​മി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.