പീ​ഡി​പ്പി​ച്ച പെ​ണ്‍​കു​ട്ടി​ക്കു രാ​ഖി കെ​ട്ട​ണം; ജാ​മ്യ​ത്തി​ന് വി​ചി​ത്ര നി​ർ​ദേ​ശ​വു​മാ​യി കോ​ട​തി
Monday, August 3, 2020 5:06 PM IST
ഇ​ൻ​ഡോ​ർ: പീ​ഡ​ന​ക്കേ​സ് പ്ര​തി​ക്കു ജാ​മ്യം ല​ഭി​ക്കാ​ൻ വി​ചി​ത്ര നി​ർ​ദേ​ശ​വു​മാ​യി കോ​ട​തി. ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​യെ​ക്കൊ​ണ്ട് രാ​ഖി കെ​ട്ടി​ക്ക​ണ​മെ​ന്നും ച​ട​ങ്ങി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഹാ​ജ​രാ​ക്ക​ണ​മെ​ന്നു​മാ​ണ് ഇ​ൻ​ഡോ​ർ കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണു ഹൈ​ക്കോ​ട​തി വി​ചി​ത്ര​മാ​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. പ്ര​തി​യാ​യ വി​ക്രം ബാ​ഗ്രി ഭാ​ര്യ​യ്ക്കൊ​പ്പം പ​രാ​തി​ക്കാ​രി​യു​ടെ വീ​ട്ടി​ൽ പോ​ക​ണം. രാ​ഖി​യും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളു​മാ​യി ഇ​വി​ടെ​ത്തി ഇ​വ​രു​ടെ കൈ​യി​ൽ ഇ​തു ധ​രി​പ്പി​ക്ക​ണം. വ​രാ​നി​രി​ക്കു​ന്ന എ​ല്ലാ കാ​ല​ങ്ങ​ളി​ലും പ​രാ​തി​ക്കാ​രി​യെ സം​ര​ക്ഷി​ക്കാ​മെ​ന്ന് ഉ​റ​പ്പു ന​ൽ​ക​ണ​മെ​ന്നും കോ​ട​തി കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​ക്കു പ​ണം ന​ൽ​ക​ണ​മെ​ന്നും സ​ഹോ​ദ​രി സ​ഹോ​ദ​ര​ൻ​മാ​ർ​ക്കി​ട​യി​ൽ ന​ട​ക്കു​ന്ന രാ​ഖി ച​ട​ങ്ങി​ൽ 11,000 രൂ​പ ന​ൽ​ക​ണ​മെ​ന്നും പ്ര​തി​യാ​യ വി​ക്രം ബാ​ർ​ഗി​യെ​ന്ന​യാ​ളോ​ടു കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു. ജ​സ്റ്റീ​സ് രോ​ഹി​ത് ആ​ര്യ​യു​ടെ സിം​ഗി​ൾ ബ​ഞ്ചി​ന്‍റെ​യാ​ണു തീ​രു​മാ​നം.

ഇ​ൻ​ഡോ​റി​ൽ​നി​ന്ന് 55 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഉ​ജ്ജ​യി​നി​ൽ ഏ​പ്രി​ൽ 20-നാ​ണ് പ​രാ​തി​ക്കി​ട​യാ​ക്കി​യ സം​ഭ​വം. അ​യ​ൽ​വാ​സി ത​ന്നെ വീ​ട്ടി​ൽ ക​യ​റി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​രോ​പി​ച്ചാ​ണു മു​പ്പ​തു​കാ​രി പ​രാ​തി ന​ൽ​കി​യ​ത്. മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​യു​ടെ ഇ​ൻ​ഡോ​ർ ബെ​ഞ്ച് നി​ർ​ദേ​ശ​ത്തി​നെ​തി​രേ വി​മ​ർ​ശ​നം ഉ​യ​രു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.