കോ​വി​ഡ് വാ​ക്സി​ൻ: അ​വ​സാ​ന​ഘ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് സെ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​റ്റി​ന് അ​നു​മ​തി
Monday, August 3, 2020 5:52 PM IST
ന്യൂ​ഡ​ൽ​ഹി: മ​നു​ഷ്യ​രി​ൽ കോ​വി​ഡ് വാ​ക്സി​ൻ അ​വ​സാ​ന​ഘ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്താ​ൻ സെ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​റ്റി​ന് അ​നു​മ​തി. ഓ​ക്സ്ഫ​ഡ് വാ​ക്സി​ൻ ഉ​പ​യോ​ഗി​ച്ചു​ള്ള ര​ണ്ട്, മൂ​ന്ന് ഘ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്താ​നാ​ണു ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ (ഡി​സി​ജി​ഐ) അ​നു​മ​തി ന​ൽ​കി​യ​ത്.

വി​ദ​ഗ്ധ സ​മി​തി​യു​ടെ വി​ശ​ദ​മാ​യ വി​ല​യി​രു​ത്ത​ലി​നു ശേ​ഷ​മാ​ണു ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ ഡി​സി​ജി​ഐ ഡ​യ​റ​ക്ട​ർ ഡോ. ​വി.​ജി. സോ​മാ​നി അ​നു​മ​തി ന​ൽ​കി​യ​തെ​ന്നു പി​ടി​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. വാ​ക്സി​ന്‍റെ ആ​ദ്യ​ഘ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി​രു​ന്നു. ഏ​ക​ദേ​ശം 1600 പേ​രി​ൽ ര​ണ്ട്, മൂ​ന്ന് ഘ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്താ​നാ​ണു തീ​രു​മാ​നം.

പ​രീ​ക്ഷ​ണ​ത്തി​ന് വി​ധേ​യ​രാ​കു​ന്ന​വ​ർ​ക്ക് ഓ​രോ ഡോ​സ് വാ​ക്സി​ൻ വീ​തം നാ​ലാ​ഴ്ച​ത്തെ ഇ​ട​വേ​ള​യി​ൽ ന​ൽ​കും. തു​ട​ർ​ന്ന് സു​ര​ക്ഷ സം​ബ​ന്ധി​ച്ചും രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി സം​ബ​ന്ധി​ച്ചു​മു​ള്ള വി​ല​യി​രു​ത്ത​ൽ ന​ട​ത്തും. ഡ​ൽ​ഹി എ​യിം​സ് ഉ​ൾ​പ്പെ​ടെ 17 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രി​ലാ​ണ് പ​രീ​ക്ഷ​ണം ന​ട​ത്തു​ക. 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രാ​ണി​വ​ർ.

ഓ​ക്സ്ഫ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യു​മാ​യി ചേ​ർ​ന്ന് വാ​ക്സി​ൻ നി​ർ​മാ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ സ്വീ​ഡി​ഷ്-​ബ്രി​ട്ടീ​ഷ് ക​ന്പ​നി​യാ​യ ആ​സ്ട്ര​സെ​ന​ക്ക​യു​മാ​യാ​ണ് സെ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് കൈ​കോ​ർ​ത്തി​രി​ക്കു​ന്ന​ത്. നി​ല​വി​ലെ ഗ​വേ​ഷ​ണ​ങ്ങ​ളും റി​സ​ൾ​ട്ടു​ക​ളും എ​ല്ലാം ശ​രി​യാ​യി ന​ട​ക്കു​ന്നു​വെ​ങ്കി​ൽ കോ​വി​ഡ് വാ​ക്സി​ൻ ഒ​ക്ടോ​ബ​റി​ൽ വി​ത​ര​ണ​ത്തി​നെ​ത്തു​മെ​ന്നാ​ണ് ശാ​സ്ത്ര​ജ്ഞ​ർ ക​രു​തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.