സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്‌ മ​രി​ക്കു​ന്ന​തി​നു മു​ന്പു ഗൂ​ഗി​ളി​ൽ തെ​ര​ഞ്ഞ​തു മൂ​ന്നു കാ​ര്യ​ങ്ങ​ൾ
Monday, August 3, 2020 6:00 PM IST
മും​ബൈ: ബോ​ളി​വു​ഡ് ന​ട​ൻ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്‌ മ​രി​ക്കു​ന്ന​തി​നു മു​ന്പു ഗൂ​ഗി​ളി​ൽ തെ​ര​ഞ്ഞ​തു മൂ​ന്നു കാ​ര്യ​ങ്ങ​ൾ. സ്വ​ന്തം പേ​ര്, മു​ൻ മാ​നേ​ജ​ർ ദി​ഷ സാ​ലി​യാ​നെ​ക്കു​റി​ച്ച്, ഒ​രു മ​നോ​രോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യാ​ണു സു​ശാ​ന്ത് തെ​ര​ഞ്ഞെ​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

സു​ശാ​ന്തി​നു ബൈ​പോ​ളാ​ർ ഡി​സോ​ഡ​ർ എ​ന്ന രോ​ഗാ​വ​സ്ഥ​യു​ണ്ടാ​യി​ന്നു. അ​ദ്ദേ​ഹം അ​തി​നു ചി​കി​ത്സ തേ​ടി​യി​രു​ന്നു​വെ​ന്നും മും​ബൈ പോ​ലീ​സ് മേ​ധാ​വി പ​രം​ബി​ർ സിം​ഗ് പ​റ​ഞ്ഞു. സു​ശാ​ന്തി​ന്‍റെ മൊ​ബൈ​ൽ ഫോ​ണി​ൽ​നി​ന്നും ലാ​പ്ടോ​പ്പി​ൽ നി​ന്നു​മു​ള്ള വി​വ​ര​ങ്ങ​ൾ ഉ​ദ്ധ​രി​ച്ചു​കൊ​ണ്ടാ​ണ് പോ​ലീ​സ് ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​ത്.

സു​ശാ​ന്തി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും പോ​ലീ​സ് ശേ​ഖ​രി​ച്ചി​രു​ന്നു. എ​ല്ലാ പ​ണ​കൈ​മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും പോ​ലീ​സി​നു ല​ഭി​ച്ചു. ജി​എ​സ്ടി​ക്കു വേ​ണ്ടി​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക ന​ൽ​കി​യ​ത്- 2.8 കോ​ടി രൂ​പ.

സു​ശാ​ന്തി​ന്‍റെ മ​ര​ണ​ത്തി​ന് ഒ​രാ​ഴ്ച മു​ന്പ് ജൂ​ണ്‍ എ​ട്ടി​ന് മും​ബൈ മ​ലാ​ഡി​ലെ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ൽ​നി​ന്നു വീ​ണു മ​രി​ച്ച നി​ല​യി​ലാ​ണു ദി​ഷ സാ​ലി​യ​നെ ക​ണ്ടെ​ത്തി​യ​ത്. ന​ട​ന്‍റെ കാ​മു​കി​യും ആ​രോ​പ​ണ​വി​ധേ​യ​യു​മാ​യ റി​യ ച​ക്ര​വ​ർ​ത്തി​യു​ടെ മാ​നേ​ജ​രാ​യും ദി​ഷ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ മ​ര​ണ​ങ്ങ​ൾ ത​മ്മി​ൽ ബ​ന്ധ​മി​ല്ലെ​ന്നാ​ണു മും​ബൈ പോ​ലീ​സ് പ​റ​യു​ന്ന​ത്.

ദി​ഷ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ത​ന്നെ​ക്കു​റി​ച്ചു ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​താ​യി സു​ശാ​ന്ത് ഭ​യ​പ്പെ​ട്ടി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ൾ അ​റി​യാ​നാ​കാം ഇ​ന്‍റ​ർ​നെ​റ്റി​ൽ സെ​ർ​ച്ച് ചെ​യ്ത​തെ​ന്നാ​ണു പോ​ലീ​സ് ക​രു​തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.