ട്ര​ഷ​റി ത​ട്ടി​പ്പി​ൽ ധ​ന​മ​ന്ത്രി​യു​ടെ പ​ങ്കും അ​ന്വേ​ഷി​ക്ക​ണം; വി​ജി​ല​ൻ​സി​ന് ചെ​ന്നി​ത്ത​ല​യു​ടെ ക​ത്ത്
Monday, August 3, 2020 7:23 PM IST
തി​രു​വ​ന​ന്ത​പു​രം: ട്ര​ഷ​റി ത​ട്ടി​പ്പി​ൽ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന്‍റെ​യും ട്ര​ഷ​റി ഡ​യ​റ​ക്ട​റു​ടെ​യും പ​ങ്കി​നെ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല വി​ജി​ല​ൻ​സി​ന് ക​ത്ത് ന​ൽ​കി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ട്ര​ഷ​റി​ക​ളി​ല്‍ ന​ട​ന്ന പ​ണം​തി​രി​മി​റി​യും പ്ര​ള​യ ഫ​ണ്ട് ത​ട്ടി​പ്പു​ള്‍​പ്പെ​ടെ​യു​ള്ള കും​ഭ​കോ​ണ​ങ്ങ​ളും സം​ബ​ന്ധി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​പ​ക്ഷ​നേ​താ​വ് വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍​ക്ക് ക​ത്ത് ന​ല്‍​കി​യ​ത്.

ഇ​ട​തു സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍​വ​ന്ന ശേ​ഷം വി​വി​ധ ട്ര​ഷ​റി​ക​ളി​ല്‍ നി​ന്നും നി​ര​വ​ധി ത​വ​ണ പ​ണ​മ​പ​ഹ​രി​ച്ച സം​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ പാ​ര്‍​ട്ടി താ​ല്‍​പ​ര്യം മു​ന്‍​നി​ര്‍​ത്തി കു​റ്റ​വാ​ളി​ക​ളെ സം​ര​ക്ഷി​ക്കാ​നും ഒ​തു​ക്കി തീ​ര്‍​ക്കാ​നും ചിലർ ശ്രമിച്ചെന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.