സു​ശാ​ന്തി​ന്‍റെ മ​ര​ണം: റി​യ ച​ക്ര​വ​ർ​ത്തി​യെ കാ​ണാ​താ​യി​ട്ടി​ല്ല, സ​മ​ൻ​സ് കി​ട്ടി​യി​ട്ടി​ല്ല: അ​ഭി​ഭാ​ഷ​ക​ൻ
Tuesday, August 4, 2020 3:19 AM IST
മും​​​​ബൈ: ബോ​​​​ളി​​​​വു​​​​ഡ് ന​​​​ട​​​​ൻ സു​​​​ശാ​​​​ന്ത് സിം​​​​ഗ് ര​​​​ജ്പു​​​​തി​​​​ന്‍റെ മ​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ആ​​​​ത്മ​​​​ഹ​​​​ത്യാ​​​​പ്രേ​​​​ര​​​​ണാ​​​​കു​​​​റ്റ​​​​ത്തി​​​​നു ന​​​​ടി റി​​​​യ ച​​​​ക്ര​​​​വ​​​​ർ​​​​ത്തി​​​​ക്കെ​​​​തി​​​​രേ ബി​​​​ഹാ​​​​ർ പോ​​​​ലീ​​​​സ് കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​തി​​​​നു പി​​​​ന്നാ​​​​ലെ റി​​​​യ​​​​യെ കാ​​​​ണാ​​​​താ​​​​യെ​​​​ന്ന പോ​​​​ലീ​​​​സി​​​​ന്‍റെ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം പൊ​​​​ള്ള​​​​യാ​​​​ണെ​​​​ന്ന് റി​​​​യ​​​​യു​​​​ടെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ സ​​​​തീ​​​​ഷ് മൈ​​നേ ​​ഷി​​​​ൻ​​​​ഡെ. റി​​​​യ​​​​യ്ക്കു പോ​​​​ലീ​​​​സ് സ​​​​മ​​​​ൻ​​​​സ് അ​​​​യ​​​​ച്ചി​​​​ട്ടില്ല. കേ​​​​സ് മും​​​​ബൈ​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് റി​​​​യ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​തി​​​​നാ​​​​ൽ ബി​​​​ഹാ​​​​ർ പോ​​​​ലീ​​​​സി​​​​ന് കേ​​​​സ് അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്നു സ​​​​തീ​​​​ഷ് പ​​​​റ​​​​ഞ്ഞു.

സു​​ശാ​​ന്തി​​ന്‍റെ അ​​ച്ഛ​​ന്‍റെ പ​​രാ​​തി​​യി​​ൽ റി​​യ ച​​ക്ര​​വ​​ർ​​ത്തി​​ക്കും കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ​​ക്കും എ​​തി​​രെ ബി​​ഹാ​​ർ പോ​​ലീ​​സ് കേ​​സെ‌‌​​ടു​​ത്തി​​രു​​ന്നു. റിയയെ മുംബൈ പോലീസ് രണ്ടുതവണ ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ തങ്ങൾക്ക് അവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ബിഹാർ പോലീസ് പറഞ്ഞിരുന്നു. നാലു ദിവസംമുമ്പ് മാതാപിതാക്കൾക്കൊപ്പം അവർ വീടൊഴിഞ്ഞു പോയെന്നാണ് അറിയുന്നത്.

ഇ​​​ന്ത്യ​​​ൻ ക്രി​​​ക്ക​​​റ്റ് ടീം ​​​ക്യാ​​​പ്റ്റ​​​ൻ എം.​​​എ​​​സ്. ധോ​​​ണി​​​യു​​​ടെ ബ​​​യോ​​​പി​​​ക് ഉ​​​ൾ​​​പ്പെ​​​ടെ ചി​​​ത്ര​​​ങ്ങ​​​ളി​​​ലൂ​​​ടെ ശ്ര​​​ദ്ധേ​​​യ​​​നാ​​​യ സു​​​ശാ​​​ന്ത് സിം​​​ഗി​​​നെ ക​​​ഴി​​​ഞ്ഞ 14 നാ​​​ണു ബാ​​​ന്ദ്ര​​​യി​​​ലെ വ​​​സ​​​തി​​​യി​​​ൽ ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐക്കു കൈമാറണമെന്ന് ആവശ്യമുയർന്നിട്ടുണ്ടെങ്കിലും അതു വേണ്ടെന്നാണ് മഹാരാഷ്ട്രയുടെ നിലപാട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.