സു​ശാ​ന്ത് ര​ജ്പു​തി​ന്‍റെ മ​ര​ണം: അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് വി​ട്ട് ബി​ഹാ​ർ‌ സ​ർ​ക്കാ​ർ
Tuesday, August 4, 2020 1:01 PM IST
പാ​റ്റ്ന: ബോ​ളി​വു​ഡ് ന​ട​ൻ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​തി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് വി​ട്ട് ബി​ഹാ​ർ‌ സ​ർ​ക്കാ​ർ. സു​ശാ​ന്തി​ന്‍റെ മ​ര​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ ചെ​യ്തു. സു​ശാ​ന്തി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ സ​മ്മ​ത​ത്തോ​ടെ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ‌​ശ ചെ​യ്ത​താ​യി നി​തീ​ഷ് കു​മാ​ർ പ​റ​ഞ്ഞു. നേ​ര​ത്തെ സു​ശാ​ന്തി​ന്‍റെ അ​ച്ഛ​ൻ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

സു​ശാ​ന്തി​ന്‍റെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു ബി​ഹാ​ർ നി​യ​മ​സ​ഭ​യി​ലെ ഇ​രു​സ​ഭ​ക​ളി​ലെ​യും അം​ഗ​ങ്ങ​ൾ ക​ക്ഷി​ഭേ​ദ​മ​ന്യേ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ എം.​എ​സ്. ധോ​ണി​യു​ടെ ബ​യോ​പി​ക് ഉ​ൾ​പ്പെ​ടെ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സു​ശാ​ന്ത് സിം​ഗി​നെ ക​ഴി​ഞ്ഞ 14 നാ​ണു ബാ ​ന്ദ്ര​യി​ലെ വ​സ​തി​യി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മാ​ന​സി​ക​നി​ല അ​തി​വേ​ഗം മാ​റി​മ​റി​യു​ന്ന ബൈ​പോ​ളാ​ർ ഡി​സോ​ർ​ഡ​റി​നു സു​ശാ​ന്ത് ചി​കി​ത്സ തേ​ടി​യി​രു​ന്ന​താ​യി മും​ബൈ പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. മാ​ന​സി​ക പ്ര​ശ്ന​ത്തി​നു ചി​കി​ത്സ തേ​ടു​ക​യും മ​രു​ന്നു ക​ഴി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തു​വ​രെ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ രാ​ഷ്‌​ട്രീ​യ​ക്കാ​ർ​ക്കു പ​ങ്കു​ള്ള​താ​യി ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് ത​ല​വ​ൻ പ​രം​ഭീ​ർ സിം​ഗ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.