ഹിന്ദുത്വ പൂജ..! അ​യോ​ധ്യ ഭൂ​മി പൂ​ജ ദേ​ശീ​യ ഐ​ക്യ​ത്തി​ന്‍റെ ആ​ഘോ​ഷ​മെ​ന്ന് പ്രി​യ​ങ്ക
Tuesday, August 4, 2020 1:38 PM IST
ന്യൂ​ഡ​ൽ​ഹി: ക​മ​ൽ​നാ​ഥി​നു പി​ന്നാ​ലെ അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തെ അ​നു​കൂ​ലി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി​യും. അ​യോ​ധ്യ​യി​ലെ ഭൂ​മി പൂ​ജ​യെ പി​ന്തു​ണ​ച്ചാ​ണ് പ്രി​യ​ങ്ക രം​ഗ​ത്തെ​ത്തി​യ​ത്.

ഭൂ​മി പൂ​ജ ഇ​ന്ത്യ​യി​ലെ ദേ​ശീ​യ ഐ​ക്യ​ത്തി​ന്‍റെ ആ​ഘോ​ഷ​മാ​ണെ​ന്ന് പ്രി​യ​ങ്ക പ​റ​ഞ്ഞു. സൗ​ഹൃ​ദ​ത്തി​നും സാ​ഹോ​ദ​ര്യ​ത്തി​നു​മൊ​പ്പം ഇ​ന്ത്യ​യി​ലെ ദേ​ശീ​യ ഐ​ക്യ​ത്തി​ന്‍റെ ആ​ഘോ​ഷ​മാ​കാ​ൻ ഈ ​പ​രി​പാ​ടി​ക്ക് ക​ഴി​യു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ പ്രി​യ​ങ്ക പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

രാ​മ​ന്‍റേ​യും സീ​ത​യു​ടെ​യും അ​നു​ഗ്ര​ഹ​ത്താ​ൽ ഭൂ​മി പൂ​ജ ച​ട​ങ്ങ് ദേ​ശീ​യ ഐ​ക്യ​ത്തി​ന്‍റേ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റേ​യും സാം​സ്കാ​രി​ക​ത​യു​ടേ​യും അ​ടി​ത്ത​റ​യാ​യി മാ​റും. ലാ​ളി​ത്യം, ധൈ​ര്യം, സം​യ​മ​നം, ത്യാ​ഗം, പ്ര​തി​ബ​ദ്ധ​ത എ​ന്നി​വ​യാ​ണ് രാ​മ​ൻ എ​ന്ന പേ​രി​ന്‍റെ സാ​രം. രാ​മ​ൻ‌ എ​ല്ലാ​വ​രു​ടെ​യും ഉ​ള്ളി​ലാ​ണ്, രാ​മ​ൻ എ​ല്ലാ​വ​രോ​ടൊ​പ്പ​മു​ണ്ട്- പ്രി​യ​ങ്ക പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഗാ​ന്ധി കു​ടും​ബ​ത്തി​ലെ ഒ​രാ​ൾ രാ​മ ക്ഷേ​ത്ര​ത്തി​ന് തു​റ​ന്ന പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​ത്. നേ​ര​ത്തെ മ​ധ്യ​പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ക​മാ​ൽ​നാ​ഥ് ഭൂ​മി പൂ​ജ​യ്ക്ക് ആ​ശം​സ അ​ർ​പ്പി​ച്ച് എ​ത്തി​യി​രു​ന്നു. സം​ഘ​പ​രി​വാ​ർ കേ​ന്ദ്ര​ങ്ങ​ളെ വ​രെ അ​തി​ശ​യി​പ്പി​ച്ച പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ നി​ര​വ​ധി പേ​രാ​ണ് വി​മ​ർ‌​ശ​നം ഉ​ന്ന​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.