കോ​വി​ഡി​നെ​തി​രെ കാ​ക്കി; ന്യാ​യീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് ഐ​എം​എ
Tuesday, August 4, 2020 2:51 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചു​മ​ത​ല പോ​ലീ​സി​നെ ഏ​ൽ‌​പ്പി​ച്ച​തി​നെ​തി​രെ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ രം​ഗ​ത്ത്.

കോ​വി​ഡ് രോ​ഗി​ക​ളു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന ജോ​ലി പോ​ലീ​സി​നെ ഏ​ൽ​പ്പി​ച്ച​ത് ന്യാ​യീ​ക​രി​ക്കാ​നാ​കില്ല. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ മ​നോ​വീ​ര്യം ത​ക​ർ​ക്കു​ന്ന തീ​രു​മാ​ന​മാ​ണി​തെ​ന്നും ഐ​എം​എ ആ​രോ​പി​ച്ചു.

കോ​വി​ഡി​ന്‍റെ ആ​ദ്യ​നാ​ളു​ക​ളി​ൽ കേ​ര​ള​ത്തി​ന് ല​ഭി​ച്ച വി​ജ​യം കൈ​വി​ട്ടു​പോ​കു​ന്ന അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ൾ. ആ​രോ​ഗ്യ വി​ഷ​യ​ത്തി​ൽ അ​റി​വ് ഉ​ള്ള​വ​രെ​യാ​വ​ണം സ​മ്പ​ർ​ക്ക പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന ജോ​ലി ഏ​ൽ​പ്പി​ക്കേ​ണ്ട​തെ​ന്നും ഐ​എം​എ പ​റ​യു​ന്നു.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം അ​ടി​യ​ന്ത​ര​മാ​യി കൂ​ട്ട​ണം. ക്ല​സ്റ്റ​റാ​കാ​ൻ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ വീ​ടു​ക​ൾ തോ​റും പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ‌‌‌‌

പ​രി​ശോ​ധ​നാ ഫ​ലം കൃ​ത്യ​മാ​യി അ​റി​യി​ക്ക​ണം. റി​വേ​ഴ്‌​സ് ക്വാ​റ​ന്‍റൈ​ന്‍റെ ഭാ​ഗ​മാ​യി വ​യോ​ജ​ന​ങ്ങ​ളെ മാ​റ്റി പാ​ർ​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം പു​ന:​പ​രി​ശോ​ധി​ക്ക​ണം.

രോ​ഗ പ്ര​തി​രോ​ധശേ​ഷി വ​ർ​ധി​പ്പി​ക്കാ​നെ​ന്ന പേ​രി​ൽ ആ​യു​ഷ് വ​കു​പ്പ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ അ​ശാ​സ്ത്രീ​യ​മാ​ണെ​ന്നും ഐ​എം​എ കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.