കാ​യ​ലി​ൽ ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് സൂ​ച​ന
Tuesday, August 4, 2020 2:07 PM IST
വൈ​ക്കം: വേ​ന്പ​നാ​ട്ടു കാ​യ​ലി​ൽ ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന സൂ​ച​ന​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ചെ​ന്പ് പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡി​ലെ കാ​ട്ടാ​ന്പ​ള്ളി കാ​യ​ലോ​ര ഭാ​ഗ​ത്ത് ര​ണ്ടാ​ഴ്ച പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കാ​യ​ലി​ൽ മ​ൽ​സ്യ​ബ​ന്ധ​ന​ത്തി​നു പോ​കാ​ൻ വ​ന്ന മ​ൽ​സ്യ​തൊ​ഴി​ലാ​ളി​ക​ൾ മൃ​ത​ദേ​ഹം ക​ണ്ട​തി​നെ തു​ട​ർ​ന്നു പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹ​ത്തി​നു മൂ​ന്നു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ള്ള​തി​നാ​ൽ ദൂ​ര​ത്തു​നി​ന്ന് ഒ​ഴു​കി​യെ​ത്തി​യ​താ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. മൃ​ത​ദേ​ഹ​ത്തി​ൽ മ​ൽ​സ്യ​ങ്ങ​ൾ കൊ​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തും മൃ​ത​ദേ​ഹം ഒ​ഴു​കി​യെ​ത്തി​യ​തി​നാ​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

കു​ഞ്ഞു ജ​നി​ച്ച​താ​യി ക​ണ​ക്കാ​ക്കി​യു​ള്ള കാ​ല​യ​ള​വി​ൽ വി​വി​ധ ആ​ശു​പ​ത്രി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ന്ന പ്ര​സ​വ​ങ്ങ​ളെ​ക്കു​റി​ച്ചു പോ​ലീ​സ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു വ​രി​ക​യാ​ണ്. ആ​ശു​പ​ത്രി​ക​ളി​ൽ ന​ട​ന്ന പ്ര​സ​വ​ങ്ങ​ളി​ൽ ജ​നി​ച്ച കു​ഞ്ഞു​ങ്ങ​ൾ മാ​താ​പി​താ​ക്ക​ൾ​ക്ക് ഒ​പ്പ​മു​ണ്ടോ​യെ​ന്നും ആ​ശു​പ​ത്രി​യി​ലെ​ത്താ​തെ സ്വാ​ഭാ​വി​ക​മാ​യി പ്ര​സ​വം ന​ട​ന്ന ശേ​ഷം കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി ആ​രെ​ങ്കി​ലും കാ​യ​ലി​ൽ ത​ള്ളി​യ​താ​ണോ​യെ​ന്നും അ​ന്വേ​ഷി​ക്കും. കു​ഞ്ഞി​ന്‍റെ പൊ​ക്കി​ൾ​കൊ​ടി വി​ട്ടു പോ​കാ​ത്ത​തി​നാ​ൽ വീ​ട്ടി​ൽ ത​ന്നെ പ്ര​സ​വം ന​ട​ന്ന​താ​ണെ​ന്ന സം​ശ​യ​വും പോ​ലീ​സി​നു​ണ്ട്.

കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷ​മേ യ​ഥാ​ർ​ഥ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​ക്കാ​ൻ സാ​ധി​ക്കൂ. നി​ല​വി​ൽ അ​സ്വാ​ഭി​ക മ​ര​ണ​ത്തി​നാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. വൈ​ക്കം എ​സ്എ​ച്ച്ഒ എ​സ്. പ്ര​ദീ​പ്, എ​സ്ഐ ആ​ർ. രാ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.