രാ​മ​ക്ഷേ​ത്ര​ത്തി​ലെ ഒ​രു പൂ​ജാ​രി​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Tuesday, August 4, 2020 2:50 PM IST
ല​ക്നോ: അ​യോ​ധ്യ​യി​ലെ രാ​മ​ജ​ന്മ​ഭൂ​മി​യു​ടെ പൂ​ജ ച​ട​ങ്ങു​ക​ള്‍ ബു​ധ​നാ​ഴ്ച ന​ട​ക്കാ​നി​രി​ക്കെ രാ​മ​ക്ഷേ​ത്ര​ത്തി​ലെ ഒ​രു പൂ​ജാ​രി​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സ​ഹ​പൂ​ജാ​രി പ്രേം ​കു​മാ​ര്‍ തി​വാ​രി​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. നേ​ര​ത്തെ ക്ഷേ​ത്ര​ത്തി​ലെ മ​റ്റൊ​രു സ​ഹ​പൂ​ജാ​രി​യാ​യ പ്ര​ദീ​പ് ദാ​സി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

പ്ര​ദീ​പ് ദാ​സി​ന് രോ​ഗം ബാ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ദ്ദേ​ഹ​വു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പ​ട്ട മു​ഖ്യ പൂ​ജാ​രി സ​ത്യേ​ന്ദ്ര ദാ​സ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​ണ്. പ്രേം ​കു​മാ​റി​നും രോ​ഗം ബാ​ധി​ച്ച​തോ​ടെ ക്ഷേ​ത്ര​ത്തി​ല്‍ സ്ഥി​ര​മാ​യി പൂ​ജ ചെ​യ്യു​ന്ന ആ​രും ഭൂ​മി പൂ​ജ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​യി. തി​വാ​രി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്ന കാ​ര്യ​മാ​ണെ​ന്ന് സ​ത്യേ​ന്ദ്ര ദാ​സ് പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​മു​ഖ​ര്‍ അ​യോ​ധ്യ​യി​ല്‍ ഭൂ​മി പൂ​ജ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.