അ​യോ​ധ്യ ഭൂ​മി പൂ​ജ​യ്ക്ക് കോ​ൺ​ഗ്ര​സ് പി​ന്തു​ണ; ലീ​ഗി​ന് അ​തൃ​പ്തി, അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു
Tuesday, August 4, 2020 3:25 PM IST
കോ​ഴി​ക്കോ​ട്: അ​യോ​ധ്യ ഭൂ​മി പൂ​ജ​യ്ക്ക് കോ​ൺ​ഗ്ര​സ് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തി​ൽ മു​സ്‌​ലിം ലീ​ഗി​ന് അ​തൃ​പ്തി​യെ​ന്ന് റി​പ്പോ​ർ​ട്ട്. കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി ഭൂ​മി പൂ​ജ​യെ പ​ര​സ്യ​മാ​യി പി​ന്തു​ണ​ച്ച​തോ​ടെ​യാ​ണ് ലീ​ഗ് അ​തൃ​പ്തി പ​ര​സ്യ​പ്പെ​ടു​ത്താ​ൻ ത​യാ​റെ​ടു​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​മ​ട​ക്കം ച​ർ​ച്ച ചെ​യ്യാ​ൻ മു​സ്‌​ലിം ലീ​ഗ് അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു.

ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം ന​ട​ക്കും. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ പ്ര​സ്താ​വ​ന​ക​ളി​ല്‍ ലീ​ഗ് അ​തൃ​പ്തി അ​റി​യി​ച്ചു. ഭൂ​മി പൂ​ജ ഇ​ന്ത്യ​യി​ലെ ദേ​ശീ​യ ഐ​ക്യ​ത്തി​ന്‍റെ ആ​ഘോ​ഷ​മാ​ണെ​ന്നാ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ പ്ര​സ്താ​വ​ന. സൗ​ഹൃ​ദ​ത്തി​നും സാ​ഹോ​ദ​ര്യ​ത്തി​നു​മൊ​പ്പം ഇ​ന്ത്യ​യി​ലെ ദേ​ശീ​യ ഐ​ക്യ​ത്തി​ന്‍റെ ആ​ഘോ​ഷ​മാ​കാ​ൻ ഈ ​പ​രി​പാ​ടി​ക്ക് ക​ഴി​യു​മെ​ന്ന് പ്രി​യ​ങ്ക പ​റ​ഞ്ഞു.

മ​ധ്യ​പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ക​മ​ല്‍​നാ​ഥ്, മ​നീ​ഷ് തി​വാ​രി തു​ട​ങ്ങി​യ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തെ പി​ന്തു​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.