ക​ന​ത്ത മ​ഴ: ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നാ​ൽ ക​ക്ക​യം ഡാം ​ഷ​ട്ട​റു​ക​ൾ തു​റ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്
Tuesday, August 4, 2020 6:19 PM IST
കോ​ഴി​ക്കോ​ട്: ക​ക്ക​യം ഡാ​മി​ന്‍റെ ജ​ല​നി​ര​പ്പ് 757.50 മി ​എ​ത്തി​യാ​ൽ ഓ​ഗ​സ്റ്റ് ആ​റി​ന് വൈ​കു​ന്നേ​രം മൂ​ന്നു​മ​ണി മു​ത​ൽ സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി സെ​ക്ക​ൻ​ഡി​ൽ 100 ക്യൂ​ബി​ക് വെ​ള്ളം പു​ഴ​യി​ലേ​ക്കു വി​ടേ​ണ്ടി വ​രു​മെ​ന്നു ക​ഐ​സ്ഇ​ബി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.

നി​ല​വി​ൽ 751.88 മി ​ആ​ണു ഡാ​മി​ലെ ജ​ല​നി​ര​പ്പ്. ജി​ല്ല​യി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ 204 മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ​യാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഷ​ട്ട​റു​ക​ൾ തു​റ​ന്നാ​ൽ പു​ഴ​യി​ൽ 100 സെ​ന്‍റീ​മീ​റ്റ​ർ വ​രെ വെ​ള്ളം ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കു​റ്റ്യാ​ടി പു​ഴ​യു​ടെ ഇ​രു​ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.