എ​ല്ലാ മ​ര​ണ​ങ്ങ​ൾ​ക്കും കാ​ര​ണം കോ​വി​ഡ് അ​ല്ല, ക​ണ​ക്ക് മ​റ​ച്ചു​വ​യ്ക്കു​ന്നി​ല്ല: ആ​രോ​ഗ്യ​മ​ന്ത്രി
Tuesday, August 4, 2020 8:18 PM IST
തി​രു​വ​ന​ന്ത​പു​രം: പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​യി സം​ശ​യി​ക്ക​പ്പെ​ടു​ന്ന എ​ല്ലാ മ​ര​ണ​വും കോ​വി​ഡ് മ​ര​ണ​മാ​യി ക​ണ​ക്കാ​ക്കി​ല്ലെ​ന്ന് ആ​രോ​ഗ്യമ​ന്ത്രി കെ.​കെ. ശൈ​ല​ജ. കോ​വി​ഡ് മ​ര​ണം ക​ണ​ക്കാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച അ​ന്ത​ർ​ദേ​ശീ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണ് സം​സ്ഥാ​ന​ത്തും ക​ണ​ക്കാ​ക്കു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കോ​വി​ഡ് മൂ​ർ​ച്ഛി​ച്ച് അ​തു​മൂ​ലം അ​വ​യ​വ​ങ്ങ​ളെ ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ത്തി മ​ര​ണ​മ​ട​യു​ന്ന​തി​നെ മാ​ത്ര​മേ കോ​വി​ഡ് മ​ര​ണ​ത്തി​ന്‍റെ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ക​ഴി​യൂ. ഇ​ക്കാ​ര്യ​ത്തി​ൽ ആ​രോ​ഗ്യ രം​ഗ​ത്തെ വി​ദ​ഗ്ധ സം​ഘ​മാ​ണ് അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഒ​രാ​ൾ കോ​വി​ഡ് സം​ശ​യി​ക്ക​പ്പെ​ടു​ന്ന സ​മ​യ​ത്താ​ണ് മ​ര​ണ​മ​ട​ഞ്ഞ​തെ​ങ്കി​ൽ അ​പ്പോ​ൾ ത​ന്നെ കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യും മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടും ഡോ​ക്ട​ർ​മാ​രു​ട​ങ്ങു​ന്ന വി​ദ​ഗ്ധ സ​മി​തി പ​രി​ശോ​ധി​ച്ചാ​ണ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.

കോ​വി​ഡ് ബാ​ധി​ച്ച ഒ​രാ​ൾ മു​ങ്ങി​മ​ര​ണം, ആ​ത്മ​ഹ​ത്യ, അ​പ​ക​ടം എ​ന്നി​വ​യി​ലൂ​ടെ മ​ര​ണ​മ​ട​ഞ്ഞാ​ൽ അ​തി​നെ കോ​വി​ഡ് മ​ര​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​ല്ല. ഗു​രു​ത​ര​മാ​യ അ​സു​ഖ​ങ്ങ​ളു​ള്ള ഒ​രാ​ൾ അ​ത് മൂ​ർ​ച്ഛി​ച്ച് മ​ര​ണ​മ​ട​യു​ന്നു​വെ​ങ്കി​ൽ പോ​സി​റ്റീ​വാ​ണെ​ങ്കി​ൽ പോ​ലും കോ​വി​ഡ് മ​ര​ണ​ത്തി​ൽ പെ​ടി​ല്ല.

ഇ​തു​സം​ബ​ന്ധി​ച്ച് ആ ​രോ​ഗി​യെ പ​രി​ശോ​ധി​ച്ച ആ​ശു​പ​ത്രി​യി​ൽ നി​ന്നും ല​ഭി​ക്കു​ന്ന മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട് വി​ദ​ഗ്ധ സ​മി​തി വി​ല​യി​രു​ത്തി​യാ​ണ് കോ​വി​ഡ് മ​ര​ണ​മാ​ണോ​യെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

എ​റ​ണാ​കു​ള​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത 23 വ​യ​സു​കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു​വെ​ങ്കി​ലും കോ​വി​ഡ് മ​ര​ണ​ത്തി​ൽ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. അ​തേ​സ​മ​യം പ്രാ​യാ​ധി​ക്യ​വും മ​റ്റ് പ​ല അ​സു​ഖ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ പോ​ലും കോ​വി​ഡ് മൂ​ലം മ​റ്റ​വ​യ​വ​ങ്ങ​ളെ ബാ​ധി​ച്ച് മ​രി​ച്ചാ​ൽ അ​തി​നെ കോ​വി​ഡ് മ​ര​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്.

ജൂ​ലൈ 31-ന് ​മ​രി​ച്ച 68 വ​യ​സു​ള്ള തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി​യു​ടെ മ​ര​ണം എ​ൻ​ഐ​വി ആ​ല​പ്പു​ഴ​യു​ടെ പ​രി​ശോ​ധ​നാ​ഫ​ല​ത്തി​നു​ശേ​ഷം കോ​വി​ഡ് മ​ര​ണ​മാ​യി സ്ഥി​രീ​ക​രി​ക്കു​ക​യും ആ​ഗ​സ്റ്റ് മൂ​ന്നി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​യു​ക​യും ചെ​യ്തി​രു​ന്നു.

ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണം സം​ഭ​വി​ച്ചാ​ൽ ഉ​ട​ൻ ത​ന്നെ സാ​ന്പി​ളു​ക​ൾ അ​തേ ആ​ശു​പ​ത്രി​യി​ൽ ത​ന്നെ​യു​ള്ള കോ​വി​ഡ് ലാ​ബി​ലോ അം​ഗീ​കൃ​ത ലാ​ബി​ല്ലാ​യെ​ങ്കി​ൽ തൊ​ട്ട​ടു​ത്ത കോ​വി​ഡ് ലാ​ബി​ലോ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​യ്ക്കും.

മ​രി​ച്ച നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചാ​ലും മ​ര​ണ​ത്തി​ൽ ഡോ​ക്ട​ർ​ക്ക് സം​ശ​യം തോ​ന്നി​യാ​ലും സാ​ന്പി​ളു​ക​ൾ ലാ​ബി​ലേ​ക്ക​യ​യ്ക്കും. കാ​ല​താ​മ​സം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ജീ​ൻ എ​ക്പേ​ർ​ട്ട് ടെ​സ്റ്റോ, ട്രൂ​നാ​റ്റ് ടെ​സ്റ്റോ ന​ട​ത്തി​യാ​ണ് മൃ​ത​ദേ​ഹം വി​ട്ടു​കൊ​ടു​ക്കു​ന്ന​ത്. ട്രൂ​നാ​റ്റ് ടെ​സ്റ്റി​ൽ പോ​സി​റ്റീ​വാ​ണെ​ന്ന് ക​രു​തി എ​ല്ലാ​യി​പ്പോ​ഴും പോ​സീ​റ്റീ​വാ​ക​ണ​മെ​ന്നി​ല്ല.

മ​റ്റ് ഗു​രു​ത​ര രോ​ഗ​ങ്ങ​ളു​ള്ള​വ​ർ​ക്കും ചി​ല​പ്പോ​ൾ പോ​സി​റ്റീ​വ് ആ​കും. ആ​ശു​പ​ത്രി​യി​ൽ നി​ന്നും മൃ​ത​ദേ​ഹം വി​ട്ടു​കൊ​ടു​ക്കു​ന്പോ​ൾ കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന് പ​റ​ഞ്ഞേ വി​ട്ടു​കൊ​ടു​ക്കൂ എ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​ദ്യം മു​ത​ലേ സം​ശ​യ​മു​ള്ള എ​ല്ലാ കേ​സു​ക​ളും എ​ൻ​ഐ​വി ആ​ല​പ്പു​ഴ​യി​ല​യ​ച്ചാ​ണ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. എ​ൻ​ഐ​വി ആ​ല​പ്പു​ഴ​യി​ൽ നി​ന്നും ല​ഭി​ക്കു​ന്ന ഫ​ല​വും ആ​ശു​പ​ത്രി ന​ൽ​കു​ന്ന മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടും വി​ല​യി​രു​ത്തി​യാ​ണ് കോ​വി​ഡ് മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.

സ്ഥി​രീ​ക​രി​ക്കു​ന്ന മ​ര​ണം അ​ന്നു​ത​ന്നെ മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലോ ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി​യു​ടെ പ്ര​സ് റി​ലീ​സി​ലോ പേ​രും വ​യ​സും സ്ഥ​ല​വും സ​ഹി​തം ഉ​ൾ​പ്പെ​ടു​ത്താ​റു​ണ്ട്. അ​തി​നാ​ൽ കോ​വി​ഡ് മ​ര​ണം മ​റ​ച്ച് വ​യ്ക്കു​ന്നു എ​ന്ന പ്ര​ചാ​ര​ണ​ത്തി​ന് അ​ടി​സ്ഥാ​ന​മി​ല്ല.

എ​ൻ​ഐ​വി ആ​ല​പ്പു​ഴ​യി​ൽ സാ​ന്പി​ളി​ക​ൾ അ​യ​ച്ച് കി​ട്ടു​ന്ന മു​റ​യ്ക്ക് കാ​ല​താ​മ​സ​മി​ല്ലാ​തെ വി​ല​യി​രു​ത്തി മ​ര​ണം പ്ര​ഖ്യാ​പി​ക്കാ​റാ​ണ് പ​തി​വെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

കോ​വി​ഡ് മ​ര​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ലെ​ന്ന് ചി​ല മാ​ധ്യ​മ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ പേ​രു​ക​ൾ പ​ല​തും തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ സ്ഥി​രീ​ക​ര​ണ​ത്തി​ന് ശേ​ഷം സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി കാ​ണാം.

മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ച് ഉ​ൾ​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​ത്ത​വ ഒ​ഴി​വാ​ക്കി​യി​ട്ടു​മു​ണ്ട്. ഉ​ൾ​പ്പെ​ടു​ത്തി​യ​തും ഒ​ഴി​വാ​ക്കി​യ​തു​മാ​യ വി​വ​ര​ങ്ങ​ൾ ആ​രോ​ഗ്യവ​കു​പ്പി​ന്‍റെ ബു​ള്ള​റ്റി​നി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.