രാ​ജ്യ​സ​ഭാ സീ​റ്റ് എ​ൽ​ജെ​ഡി​ക്കു ത​ന്നെ; എ​ൽ​ഡി​എ​ഫ് യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി
Tuesday, August 4, 2020 8:14 PM IST
തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​സ​ഭാ സീ​റ്റു ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ളി​നു (എ​ൽ​ജെ​ഡി) ന​ൽ​കാ​ൻ ഇ​ട​തു​മു​ന്ന​ണി​യി​ൽ ധാ​ര​ണ​യാ​യി. ചൊ​വ്വാ​ഴ്ച സി​പി​എം,സി​പി​ഐ നേ​താ​ക്ക​ളു​മാ​യി എ​ൽ​ജെ​ഡി നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ശ​നി​യാ​ഴ്ച ചേ​രു​ന്ന എ​ൽ​ഡി​എ​ഫ് യോ​ഗ​ത്തി​ൽ സീ​റ്റു സം​ബ​ന്ധി​ച്ചു​ള്ള ഔ​ദ്യോ​ഗി​ക തീ​രു​മാ​ന​മു​ണ്ടാ​കും.

എം​പി വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് ഒ​ഴി​വ് വ​ന്ന സീ​റ്റി​ൽ മ​ക​ൻ എം​വി ശ്രേ​യാം​സ്കു​മാ​റി​നെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് എ​ൽ​ജെ​ഡി തീ​രു​മാ​നം. ഒ​രു വ​ർ​ഷ​വും എ​ട്ട് മാ​സ​വു​മാ​ണ് ഒ​ഴി​വു​ള്ള രാ​ജ്യ​സ​ഭാ സീ​റ്റി​ന്‍റെ ബാ​ക്കി​യു​ള്ള കാ​ലാ​വ​ധി. ഈ ​മാ​സം 24-നാ​ണു രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.