ഐ​പി​എ​ൽ സ്പോ​ൺ​സ​ർ​ഷി​പ്പി​ൽ നി​ന്ന് വി​വോ പി​ന്മാ​റി​യ​താ​യി റി​പ്പോ​ർ​ട്ട്; പ്ര​തി​ക​രി​ക്കാ​തെ ബി​സി​സി​ഐ
Tuesday, August 4, 2020 8:34 PM IST
മും​ബൈ: ഐ​പി​എ​ൽ സ്പോ​ൺ​സ​ർ​ഷി​പ്പി​ൽ നി​ന്ന് ചൈ​നീ​സ് മൊ​ബൈ​ൽ ക​മ്പ​നി​യാ​യ വി​വോ പി​ന്മാ​റി​യ​താ​യി റി​പ്പോ​ർ​ട്ട്. മൂ​ന്നു വ​ർ​ഷ​ത്തെ ക​രാ​ർ ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് ഐ​പി​എ​ൽ ടൈ​റ്റി​ൽ സ്പോ​ൺ​സ​റാ​യ വി​വോ​യു​ടെ പി​ന്മാ​റ്റം. എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച് ബി​സി​സി​ഐ​യു​ടെ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മി​ല്ല.

വി​വോ​യെ മാ​റ്റേ​ണ്ട​തി​ല്ലെ​ന്നു ഞാ​യ​റാ​ഴ്ച ചേ​ർ​ന്ന ഐ​പി​എ​ല്‍ ഗ​വേ​ണിം​ഗ് കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഐ​പി​എ​ല്ലി​ൽ നി​ന്നു​ൾ​പ്പെ​ടെ ചൈ​നീ​സ് സ്പോ​ൺ​സ​ർ​മാ​രെ നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ഉ​യ‍​ർ​ന്ന​തോ​ടെ വി​വോ പി​ന്മാ​റു​ക​യാ​യി​രു​ന്നു. അ​തി​ർ​ത്തി​യി​ലെ ഇ​ന്ത്യ-​ചൈ​ന സം​ഘ​ർ​ഷ​ത്തി​നു പി​ന്നാ​ലെ രാ​ജ്യ​ത്തു​ട​നീ​ളം ചൈ​നീ​സ് ക​മ്പ​നി​ക​ൾ​ക്കും സാ​ധ​ന​ങ്ങ​ൾ​ക്കു​മെ​തി​രെ ക​ടു​ത്ത വി​കാ​ര​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്.

2018ൽ 2199 ​കോ​ടി രൂ​പ ന​ൽ​കി​യാ​ണ് വി​വോ അ​ഞ്ച് വ​ർ​ഷ​ത്തേ​ക്ക് ഐ​പി​എ​ൽ സ്പോ​ണ്‍​സ​ർ​ഷി​പ്പ് ഏ​റ്റെ​ടു​ത്ത​ത്. എ​ല്ലാ സീ​സ​ണി​ലും ഏ​ക​ദേ​ശം 440 കോ​ടി രൂ​പ​യാ​ണ് വി​വോ ബി​സി​സി​ഐ​ക്ക് ന​ൽ​കു​ന്ന​ത്. വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​ൽ​ക്കാ​ലം ഒ​രു വ​ർ​ഷ​ത്തേ​യ്ക്കെ​ങ്കി​ലും മാ​റി​നി​ൽ​ക്കാ​നാ​ണ് വി​വോ ആ​ലോ​ചി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

ഐ​പി​എ​ല്‍ സെ​പ്റ്റം​ബ​ര്‍ 19നാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. ന​വം​ബ​ര്‍ പ​ത്തി​നാ​ണ് ഫൈ​ന​ൽ. നേ​ര​ത്തെ എ​ട്ടി​നാ​ണ് ഫൈ​ന​ൽ തീ​രു​മാ​നി​ച്ച​ത്. മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 7.30ന് ​ആ​രം​ഭി​ക്കും. ഐ​പി​എ​ലി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ല്‍ കാ​ണി​ക​ളു​ണ്ടാ​വി​ല്ല. എ​ന്നാ​ല്‍ ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ കാ​ണി​ക​ളെ ക​യ​റ്റു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചി​രു​ന്നു.

ഈ ​സീ​സ​ണി​ൽ വ​നി​താ ഐ​പി​എ​ൽ ഉ​ണ്ടാ​കു​മെ​ന്നു ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലി അ​റി​യി​ച്ചി​ട്ടു​ണ്ട്. പു​രു​ഷ ഐ​പി​എ​ല്‍ മ​ത്സ​ര​ത്തി​നൊ​പ്പം ത​ന്നെ​യാ​കും വ​നി​ത​ക​ളു​ടെ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.