സു​ശാ​ന്തി​ന്‍റെ മ​ര​ണം: സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നു ബി​ഹാ​റി​ന്‍റെ ശി​പാ​ര്‍​ശ
Tuesday, August 4, 2020 11:59 PM IST
പാ​റ്റ്‌​ന/​മും​ബൈ: ബോ​ളി​വു​ഡ് ന​ട​ന്‍ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​ന്‍റെ മ​ര​ണ​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ര്‍ ശി​പാ​ര്‍​ശ ചെ​യ്തു. സു​ശാ​ന്തി​ന്‍റെ പി​താ​വ് കെ.​കെ. സിം​ഗ് സ​മ​ര്‍​പ്പി​ച്ച കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നു ബി​ഹാ​ര്‍ ശി​പാ​ര്‍​ശ ചെ​യ്ത​താ​യി മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ര്‍ ട്വീ​റ്റ് ചെ​യ്തു. എ​ന്നാ​ൽ ഇ​ത്ത​രം ശി​പാ​ര്‍​ശ ന​ട​ത്താ​ന്‍ ബി​ഹാ​റി​ന് അ​ധി​കാ​ര​മി​ല്ലെ​ന്ന് ന​ടി റി​യാ ച​ക്ര​വ​ര്‍​ത്തി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ പ​റ​ഞ്ഞു.

സു​ശാ​ന്തി​ന്‍റെ മ​ര​ണം അ​ന്വേ​ഷി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തെ​ചൊ​ല്ലി പാ​റ്റ്‌​ന പോ​ലീ​സും മും​ബൈ പോ​ലീ​സും ത​മ്മി​ല്‍ അ​ധി​കാ​ര​വ​ടം​വ​ലി ന​ട​ക്കു​ന്നു​ണ്ട്. ജൂ​ണ്‍ 14നു ​മും​ബൈ ബാ​ന്ദ്ര​യി​ലെ ഫ്‌​ളാ​റ്റി​ല്‍ മ​രി​ച്ച​നി​ല​യി​ലാ​ണ് മു​പ്പ​ത്തി​നാ​ലു​കാ​ര​നാ​യ സു​ശാ​ന്തി​നെ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം സി​ബി​ഐ​ക്കു കൈ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും അ​തു വേ​ണ്ടെ​ന്നാ​ണ് മ​ഹാ​രാ​ഷ്ട്ര​യു​ടെ നി​ല​പാ​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.