കാ​സ​ർ​ഗോ​ട്ട് തെ​ളി​വെ​ടു​പ്പി​നി​ടെ ക​ട​ലി​ൽ ചാ​ടി​യ പോ​ക്സോ പ്ര​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Wednesday, August 5, 2020 1:35 PM IST
കാ​സ​ർ​ഗോ​ഡ്: തെ​ളി​വെ​ടു​പ്പി​നി​ടെ ക​ട​ലി​ൽ ചാ​ടി​യ പോ​ക്സോ പ്ര​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കു​ട്‌​ലു സ്വ​ദേ​ശി മ​ഹേ​ഷി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ർ​ണാ​ട​ക​യി​ലെ കോട്ടയിൽനിന്നുമാണ് ക​ണ്ടെ​ത്തി​യ​ത്. അ​ഴു​കി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

ജൂ​ലൈ 22ന് ​കാ​സ​ർ​ഗോ​ഡ് ക​സ​ബ ക​ട​പ്പു​റ​ത്ത് തെ​ളി​വെ​ടു​പ്പി​ന് എ​ത്തി​ച്ച​പ്പോ​ഴാ​ണ് മ​ഹേ​ഷ് ക​ട​ലി​ൽ ചാ​ടി​യ​ത്. വി​ദ്യാ​ർ​ഥി​നി​യു‌​ടെ കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​തി​ന് മ​ഹേ​ഷ് ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു.

പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ദൃ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ മൊ​ബൈ​ൽ ഫോ​ൺ ക​സ​ബ തീ​ര​ത്ത് ഒ​ളി​പ്പി​ച്ചു​വ​ച്ചി​ട്ടു​ണ്ടെ​ന്ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് തൊ​ണ്ടി​മു​ത​ലി​ന് വേ​ണ്ടി​യാ​ണ് പ്ര​തി​ക​ളെ ക​ട​ൽ തീ​ര​ത്ത് എ​ത്തി​ച്ച​ത്. ഇ​തി​നി​ടെ ത​ങ്ങ​ളെ ത​ള്ളിമാ​റ്റി മ​ഹേ​ഷ് ക​ട​ലി​ലേ​ക്ക് എ​ടു​ത്തു​ചാ​ടു​ക​യാ​യി​രു​ന്നു.

കൈ​യി​ലെ വി​ല​ങ്ങോ​ടു കൂ​ടി​യാ​ണ് മ​ഹേ​ഷ് ക​ട​ലി​ലേ​ക്ക് ചാ​ടി​യ​ത്. ഇ​യാ​ൾ​ക്ക് വേ​ണ്ടി പോ​ലീ​സും തീ​ര ര​ക്ഷാ സേ​ന​യും തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.