സു​ശാ​ന്തി​ന്‍റെ മ​ര​ണം: അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക്
Wednesday, August 5, 2020 12:38 PM IST
ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് ന​ട​ൻ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​ന്‍റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം. കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷണം വേ​ണ​മെ​ന്ന ബി​ഹാ​ർ സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യം കേ​ന്ദ്രം അം​ഗീ​ക​രി​ച്ചു. ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്.

സു​ശാ​ന്തി​ന്‍റെ മ​ര​ണം അ​ന്വേ​ഷി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തെ​ചൊ​ല്ലി പാ​റ്റ്ന പോ​ലീ​സും മും​ബൈ പോ​ലീ​സും ത​മ്മി​ൽ അ​ധി​കാ​ര​വ​ടം​വ​ലി ന​ട​ക്കു​ന്നു​ണ്ട്. ജൂ​ൺ 14നു ​മും​ബൈ ബാ​ന്ദ്ര​യി​ലെ ഫ്ളാ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ലാ​ണ് മു​പ്പ​ത്തി​നാ​ലു​കാ​ര​നാ​യ സു​ശാ​ന്തി​നെ ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.