മ​ല​പ്പു​റ​ത്ത് ക​ട​ലി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Wednesday, August 5, 2020 12:42 PM IST
മ​ല​പ്പു​റം: താ​നൂ​രി​ല്‍ മീ​ന്‍ പി​ടി​ക്കു​ന്ന​തി​നി​ടെ കാ​ണാ​താ​യ സി​ദ്ധി​ഖി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കൊ​ച്ചി വൈ​പ്പി​ന്‍ തീ​ര​ത്തു നി​ന്നു​മാ​ണ് സി​ദ്ധി​ഖി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ജൂ​ലൈ 28നാ​ണ് സി​ദ്ധി​ഖും സു​ഹൃ​ത്ത് ന​സ്‌​റു​ദീ​നും കാ​രി​യ​ര്‍ ഫൈ​ബ​ര്‍ വ​ള്ള​ത്തി​ല്‍ മ​ത്സ്യം ക​യ​റ്റി പൊ​ന്നാ​നി ഹാ​ര്‍​ബ​റി​ലേ​ക്ക് പോ​കു​മ്‌​പോ​ള്‍ വ​ള്ളം മ​റി​ഞ്ഞ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ന​സ്‌​റു​ദീ​നെ ജീ​വ​നോ​ടെ ര​ക്ഷ​പെ​ടു​ത്തി​യി​രു​ന്നു.

ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് സി​ദ്ധി​ഖി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.