രാ​മ​ക്ഷേ​ത്ര ശി​ലാ​സ്ഥാ​പ​നം പു​തു​യു​ഗ​പ്പി​റ​വി; മോ​ദി​യെ പ്ര​കീ​ർ​ത്തി​ച്ച് അ​മി​ത് ഷാ
Wednesday, August 5, 2020 4:41 PM IST
ന്യൂ​ഡ​ൽ​ഹി: രാ​മ​ക്ഷേ​ത്ര ശി​ലാ​സ്ഥാ​പ​നം ഒ​രു പു​തി​യ യു​ഗ​ത്തി​ന്‍റെ പി​റ​വി​യാ​ണെ​ന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​മി​ത് ഷാ ​ട്വി​റ്റ​റി​ലാ​ണ് ഈ ​പ്ര​തി​ക​ര​ണം ന​ട​ത്തി​യ​ത്.

ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ചു ച​രി​ത്ര​പ​ര​വും അ​ഭി​മാ​നാ​ർ​ഹ​വു​മാ​യ ഒ​രു ദി​വ​സ​മാ​ണ് ഇ​ന്ന്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഭൂ​മി പൂ​ജ ചെ​യ്യു​ക​യും രാ​മ​ക്ഷേ​ത്ര​ത്തി​ന് ത​റ​ക്ക​ല്ലി​ടു​ക​യും ചെ​യ്തു. ഇ​ത് ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തി​ന്‍റെ​യും നാ​ഗ​രി​ക​ത​യു​ടെ​യും സു​വ​ർ​ണ അ​ധ്യാ​യ​മാ​ണ്. പു​തു​യു​ഗം പി​റ​ന്നി​രി​ക്കു​ന്നു- അ​മി​ത് ഷാ ​ട്വീ​റ്റ് ചെ​യ്തു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തെ പു​ക​ഴ്ത്താ​നും അ​മി​ത് ഷാ ​മ​റ​ന്നി​ല്ല. ഇ​ന്ത്യ​ൻ സം​സ്കാ​ര​ങ്ങ​ളെ​യും മൂ​ല്യ​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ ശ്ര​ദ്ധ പു​ല​ർ​ത്തു​ന്നു​ണ്ടെ​ന്നും മ​ത​വും വി​ക​സ​ന​വും ഒ​ത്തു​ചേ​ർ​ന്നാ​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടു​മെ​ന്നും അ​മി​ത് ഷാ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

രാം ​മ​ന്ദി​ർ സ​ത്യ​ത്തി​നു​ള്ള സ​മ്മാ​ന​മാ​ണെ​ന്നാ​ണു രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​ന്‍റെ ഭൂ​മി പൂ​ജ​യി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ടു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞ​ത്. രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​നു തു​ട​ക്ക​മി​ട്ട​ത് ഐ​തി​ഹാ​സി​ക നി​മി​ഷ​മാ​ണെ​ന്നും ക്ഷേ​ത്രം ത്യാ​ഗ​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണെ​ന്നും ച​രി​ത്ര​ത്തി​ൽ ഇ​ത് സു​വ​ർ​ണ അ​ധ്യാ​യ​മാ​യി മാ​റു​മെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.