ബെ​യ്റൂ​ട്ട് സ്ഫോ​ട​നം; മ​ര​ണ സം​ഖ്യ നൂ​റ് ക​ട​ന്നു
Wednesday, August 5, 2020 4:50 PM IST
ബെ​യ്റൂ​ട്ട്: ല​ബ​നീ​സ് ത​ല​സ്ഥാ​ന​മാ​യ ബെ​യ്റൂ​ട്ടി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം നൂ​റ് ക​ട​ന്നു. നി​ര​വ​ധി പേ​രെ ഇ​നി​യും കാ​ണാ​നു​ണ്ട്. മ​ര​ണ സം​ഖ്യ ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് ആ​ശ​ങ്ക- ല​ബ​നീ​സ് റെ​ഡ്ക്രോ​സ് അ​റി​യി​ച്ചു.

സ്ഫോ​ട​ന​ത്തി​ൽ 4,000 ൽ ​അ​ധി​കം ആ​ളു​ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വ​രി​ൽ പ​ല​രു​ടേ​യും നി​ല ഗു​രു​ത​ര​മാ​ണ്. നൂ​റി​ല​ധി​കം പേ​രെ​യാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. ഇ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ന​ട​ന്നു​വ​രി​ക​യാ​ണ്.

സ്ഫോ​ട​ന​ത്തി​ൽ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നു. ന​ഗ​രം ന​ടു​ങ്ങി. ആ​കാ​ശ​ത്ത് വ​ൻ പു​ക​പ​ട​ലം രൂ​പ​പെ​ട്ടു. ഇ​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച രി​ച്ചു.

വെ​യ​ർ​ഹൗ​സി​ൽ സു​ര​ക്ഷി​ത​മ​ല്ലാ​തെ 2,750 ട​ൺ അ​മോ​ണി​യം നൈ​ട്രേ​റ്റ് സൂ​ക്ഷി​ച്ചി​രു​ന്ന​താ​ണ് സ്ഫോ​ട​ന​ത്തി​ന് കാ​ര​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് മൈ​ക്ക​ൽ ഓ​ൺ പ​റ​ഞ്ഞു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര കാ​ബി​ന​റ്റ് യോ​ഗം വി​ളി​ച്ച പ്ര​സി​ഡ​ന്‍റ് ര​ണ്ട് ആ​ഴ്ച അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.