നീ​ണ്ട കാ​ത്തി​രി​പ്പി​ന്‍റെ അ​വ​സാ​നം; രാ​മ ക്ഷേ​ത്ര നി​ർ​മാ​ണം സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ന് തു​ല്യ​മെ​ന്ന് മോ​ദി
Wednesday, August 5, 2020 5:30 PM IST
അ​യോ​ധ്യ: രാ​മ മ​ന്ത്രം ഇ​ന്ന് അ​യോ​ധ്യ​യി​ൽ മാ​ത്ര​മ​ല്ല, ലോ​ക​മെ​മ്പാ​ടും പ്ര​തി​ഫ​ലി​ക്കു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​യോ​ധ്യ രാ​മ ക്ഷേ​ത്ര നി​ർ​മാ​ണ ത്തി​നു​ള്ള ഭൂ​മി പൂ​ജ​യ്ക്കു ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി മോ​ദി സം​സാ​രി​ച്ച് തു​ട​ങ്ങി​യ​ത് രാ​മ​മ​ന്ത്രം ഉ​റ​ക്കെ പ്ര​ഖ്യാ​പി​ച്ച്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സം​ഗ​ത്തി​ലെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ൾ.

1- രാ​മ​ൻ എ​ല്ലാ​വ​രു​ടേ​തു​മാ​ണ്. രാ​മ​ൻ എ​ല്ലാ​വ​രി​ലും വ​സി​ക്കു​ന്നു. ഇ​ത് ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വൈ​കാ​രി​ക നി​മി​ഷ​മാ​ണ്. നീ​ണ്ട കാ​ത്തി​രി​പ്പി​ന്‍റെ അ​വ​സാ​ന​മാ​ണി​ന്ന്. വ​ർ​ഷ​ങ്ങ​ളാ​യി ഒ​രു ടെ​ന്‍റി​ൽ വ​സി​ച്ച രാ​മ​നാ​യി വ​ലി​യ ക്ഷേ​ത്രം നി​ർ​മി​ക്കു​ക​യാ​ണ്.

2- സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ൽ മ​ഹാ​ത്മാ ഗാ​ന്ധി​യെ ദ​ളി​തു​ക​ളും ആ​ദി​വാ​സി​ക​ളും സ​മൂ​ഹ​ത്തി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളും സ​ഹാ​യി​ച്ച​തു​പോ​ലെ ത​ന്നെ രാ​ജ്യ​മെ​മ്പാ​ടു​മു​ള്ള ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ മൂ​ല​മാ​ണ് രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.

3- കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ര​വ​ധി പ​രി​മി​തി​ക​ൾ​ക്കി​ട​യി​ലാ​ണ് ച​ട​ങ്ങ് ന​ട​ക്കു​ന്ന​ത്. ശ്രീ​രാ​മ​ൻ ത​ന്‍റെ പ​രി​മി​തി​ക​ളോ​ട് ചേ​ർ​ന്നി​രി​ക്കു​ന്ന​തു​പോ​ലെ, നാ​മും സ​മാ​ന​മാ​യ മാ​തൃ​ക പി​ന്തു​ട​രു​ക​യാ​ണ്. ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളി​ൽ എ​ങ്ങ​നെ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ക​ണ​മെ​ന്ന് രാ​മ​ൻ ന​മ്മെ പ​ഠി​പ്പി​ച്ചു. എ​തി​ർ​പ്പി​ന്‍റെ പാ​ത​യി​ലൂ​ടെ എ​ങ്ങ​നെ സ​ഞ്ച​രി​ക്കാ​മെ​ന്നും അ​റി​വി​ന്‍റെ പാ​ത എ​പ്ര​കാ​രം പി​ന്തു​ട​രാ​മെ​ന്നും അ​ദ്ദേ​ഹം ന​മ്മെ പ​ഠി​പ്പി​ച്ചു. സാ​ഹോ​ദ​ര്യ​ത്തി​ലാ​ണ് ക്ഷേ​ത്രം പ​ണി​യേ​ണ്ട​ത്.

4- ക്ഷേ​ത്ര നി​ർ​മാ​ണം അ​യോ​ധ്യ​യു​ടെ സൗ​ന്ദ​ര്യം വ​ർ​ധി​പ്പി​ക്കു​ക മാ​ത്ര​മ​ല്ല, മു​ഖം ത​ന്നെ മാ​റ്റു​ക​യും കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യും. രാ​മ-​സീ​ത ദ​ർ​ശ​ന​ത്തി​നാ​യി ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​ളു​ക​ൾ ഇ​വി​ടെ​യെ​ത്തു​ന്ന​ത് സ​ങ്ക​ൽ​പ്പി​ക്കു​ക. ഈ ​ക്ഷേ​ത്രം ന​മ്മു​ടെ പൈ​തൃ​ക​ത്തി​ന്‍റെ​യും അ​ച​ഞ്ച​ല​മാ​യ വി​ശ്വാ​സ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യി മാ​റും. ഇ​ത് കോ​ടി​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ നി​ശ്ച​യ​ദാ​ര്‍​ഡ്യ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി മാ​റും.

5- രാ​മ​ന്‍റെ മൂ​ല്യ​ങ്ങ​ളെ പ്ര​തി​ഫ​ലി​പ്പി​ക്കാ​ത്ത ദേ​ശീ​യ വി​കാ​ര​ങ്ങ​ളൊ​ന്നു​മി​ല്ല. ഇ​ന്ത്യ​യു​ടെ വി​ശ്വാ​സ​ത്തി​ൽ രാ​മ​നെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​യു​ടെ ആ​ദ​ർ​ശം അ​ദ്ദേ​ഹ​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു.

വ​ൻ സു​ര​ക്ഷ​യു​ടെ​യും വ​മ്പി​ച്ച സ​ന്നാ​ഹ​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ് രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​നു​ള്ള ഭൂ​മി പൂ​ജ ന​ട​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ആ ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്, ഉ​ത്ത​ർ​പ്ര​ദേ​ശ് ഗ​വ​ർ​ണ​ർ ആ​ന​ന്ദി ബെ​ൻ പ​ട്ടേ​ൽ, മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്, മ​ഹ​ന്ത് നൃ​ത്യ ഗോ​പാ​ൽ ദാ​സ് എ​ന്നി​വ​രാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്. മ​റ്റ് 175 അ​തി​ഥി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കു​ചേ​ർ​ന്നു.

ഭൂ​മി​പൂ​ജ ച​ട​ങ്ങി​ൽ ദ​ളി​ത് വി​ഭാ​ഗ​ത്തെ അ​വ​ഗ​ണി​ച്ചെ​ന്ന് ബി​ജെ​പി​യു​ടെ സ​ഖ്യ​ക​ക്ഷി അ​പ്നാ ദ​ൾ (എ​സ്) എം​എ​ൽ​എ ചൗ​ധ​രി അ​മ​ർ സിം​ഗ് ആ​രോ​പി​ച്ചി​രു​ന്നു. രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​നെ​യും ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണി​ക്കേ​ണ്ട​താ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് ഭ​ര​ണ​ത്തി​ൽ അ​ന്ന​ത്തെ പ്ര​സി​ഡ​ന്‍റ് ബൂ​ട്ടാ സിം​ഗ് ആ​ണ് ശി​ലാ​ന്യാ​സ് ന​ട​ത്തി​യ​ത്. അ​ദ്ദേ​ഹം ഒ​രു ദ​ളി​ത​നാ​യി​രു​ന്നു എ​ന്നും അ​മ​ർ സിം​ഗ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.