കോ​ൺ​ഗ്ര​സി​ന് മ​ത​നി​ര​പേ​ക്ഷ നി​ല​പാ​ട് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ രാ​ജ്യ​ത്തി​ന് ഈ ​ഗ​തി​വ​രി​ല്ലാ​യി​രു​ന്നു: പി​ണ​റാ​യി
Wednesday, August 5, 2020 7:17 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ കാ​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സി​ന് വ്യ​ക്ത​മാ​യ നി​ല​പാ​ട് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ രാ​ജ്യ​ത്തി​ന് ഈ ​ഗ​തി​വ​രി​ല്ലാ​യി​രു​ന്നെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബാ​ബ​റി മ​സ്ജി​ദി​ൽ ആ​രാ​ധ​ന അ​നു​വ​ദി​ച്ച​തി​ന്‍റെ​യും ശി​ലാ​ന്യാ​സ് അ​നു​വ​ദി​ച്ച​തി​ന്‍റെ​യും ക​ർ​സേ​വ​ന ന​ട​ത്താ​ൻ പാ​ക​ത്തി​ൽ ക​ണ്ണ​ട​ച്ചി​രു​ന്ന​തി​ന്‍റെ​യും സ്വ​ഭാ​വി​ക പ​രി​ണ​തി​യാ​ണ് ഇ​ന്നു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് എ​ല്ലാ​ക്കാ​ല​ത്തും മൃ​ദു​ഹി​ന്ദുത്വ​ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ചിരുന്നത്. ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ക്കാ​ൻ സം​ഘ​പ​രി​വാ​രം ചീ​റി​പ്പാ​ഞ്ഞ​പ്പോ​ൾ നി​സം​ഘ​ത​യോ​ടെ ക​ണ്ണ​ട​ച്ചി​രു​ന്നത് കോ​ൺ​ഗ്ര​സ് പ്ര​ധാ​ന​മ​ന്ത്രി ന​ര​സിം​ഹ റാ​വു ആ​യി​രു​ന്നു.

ക​ർ​സേ​വ അ​നു​വ​ദി​ച്ച​തി​ന്‍റെ സ്വാ​ഭ​വി​ക പ​രി​ണ​തി​യാ​ണ് ഇ​ന്നു​ണ്ടാ​യ​ത്. ഈ ​ഘ​ട്ട​ത്തി​ലെ​ല്ലാം കോ​ൺ​ഗ്ര​സി​നൊ​പ്പം നി​ന്ന ച​രി​ത്ര​മാ​ണ് മു​സ്‌​ലിം ലീ​ഗി​നു​ള്ള​തെ​ന്നും പി​ണ​റാ​യി ആ​രോ​പി​ച്ചു. രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ രാ​ജി​വ് ഗാ​ന്ധി​യും ന​ര​സിം​ഹ റാ​വുവും സ്വീ​ക​രി​ച്ച നി​ല​പാ​ടി​ന്‍റെ തു​ട​ർ​ച്ച ത​ന്നെ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടേ​യും പ്രി​യ​ങ്കാ ഗാ​ന്ധി​യു​ടേ​യും. അ​തി​ൽ അ​ദ്ഭു​ത​പ്പെ​ടാ​നി​ല്ലെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.