മ​ഴ ക​ന​ക്കു​ന്നു; സം​സ്ഥാ​ന​ത്ത് പ്ര​വ​ച​നാ​തീ​ത​മാ​യ സ്ഥി​തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി
Wednesday, August 5, 2020 7:44 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ഴ ക​ന​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് പ്ര​വ​ച​നാ​തീ​ത​മാ​യ സ്ഥി​തി​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ജ​ന​ങ്ങ​ൾ ഔ​ദ്യോ​ഗി​ക മു​ന്ന​റി​യി​പ്പു​ക​ളെ ഗൗ​ര​വ​ത്തി​ൽ കാ​ണ​ണം. നി​ല​വി​ൽ മ​ഴ​യി​ല്ലെ​ങ്കി​ലും മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ക്ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ന​ദി​ക​ളി​ലോ ജ​ലാ​ശ​യ​ങ്ങ​ളി​ലോ ഇ​റ​ങ്ങ​രു​ത്. കാ​ഴ്ച കാ​ണാ​നും പോ​ക​രു​ത്. കൂ​ട്ടം കൂ​ടി നി​ൽ​ക്കു​ക​യും ന​ദി​ക​ൾ​ക്ക​രു​കി​ൽ​നി​ന്ന് സെ​ൽ​ഫി എ​ടു​ക്കാ​നും പാ​ടി​ല്ല. തീ​ര​ദേ​ശ​വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ഴ ശ​ക്ത​മാ​യാ​ൽ ജ​ന​ങ്ങ​ളെ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റേ​ണ്ടി​വ​രും. ഈ ​ഘ​ട്ട​ത്തി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കും. ക്വാ​റ​ന്‍റൈ​നി​ലു​ള്ള​വ​ർ, രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ർ, കോ​വി​ഡ് മൂ​ലം കൂ​ടു​ത​ൽ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള​വ​ർ, സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ എ​ന്നി​ങ്ങ​നെ നാ​ല് വി​ഭാ​ഗ​മാ​യി തി​രി​ച്ചാ​കും ക്യാ​മ്പു​ക​ളെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.