മും​ബൈ​യെ ഉ​ല​ച്ച് ശ​ക്ത​മാ​യ കാ​റ്റ്; ട്രെ​യി​ൻ സ​ർ​വീ​സ് നി​ർ‌​ത്തി​വ​ച്ചു
Wednesday, August 5, 2020 10:52 PM IST
മും​ബൈ: ര​ണ്ടു ദി​വ​സ​മാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യ്ക്കു പി​ന്നാ​ലെ മും​ബൈ മ​ഹാ​ന​ഗ​ര​ത്തെ ഉ​ല​ച്ച് ശ​ക്ത​മാ​യ കാ​റ്റും. 107 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​ണ് ന​ഗ​ര​ത്തി​ലെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും കാ​റ്റ് വീ​ശി​യ​ത്. ശ​ക്ത​മാ​യ കാ​റ്റി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി. വീ​ടു​ക​ളെ ഉ​ൾ​പ്പെ​ടെ മേ​ൽ​ക്കൂ​ര​ക​ൾ പ​റ​ന്നു​പോ​യി. കാ​റ്റി​ന്‍റെ ശ​ക്തി​യി​ൽ റോ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റു​ക​ൾ കീ​ഴ്മേ​ൽ മ​റി​ഞ്ഞു.

റാ​യ്ഗ​ഡ് ജി​ല്ല​യി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു പോ​ർ​ട്ടി​ൽ മൂ​ന്ന് വ​ലി​യ ക്രെ​യി​നു​ക​ൾ കാ​റ്റി​ൽ ത​ക​ർ​ന്നു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. വി​വി​ധ മേ​ഖ​ല​ക​ളി​ൽ, സ​ബ​ർ​ബ​ൻ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ നി​ർ​ത്തി. ന​ഗ​ര​ത്തി​ലെ ബ​സ് സ​ർ​വീ​സു​ക​ളെ​യും വൈ​ദ്യു​തി വി​ത​ര​ണ​ത്തെ​യും ബാ​ധി​ച്ചു. ക​ന​ത്ത മ​ഴ​യെ​യും വെ​ള്ള​ക്കെ​ട്ടി​നെ​യും തു​ട​ർ​ന്ന് ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് ടെ​ർ​മി​ന​ൽ മു​ത​ൽ വാ​ഷി വ​രേ​യും താ​നെ​യി​ലേ​ക്കു​ള​ള പ്ര​ധാ​ന​പാ​ത​ക​ളി​ലും ട്രെ​യി​ൻ സ​ർ​വീ​സ് താ​ല്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച​താ​യി റെ​യി​ൽ​വേ ട്വീ​റ്റ് ചെ​യ്തു.

ജ​ന​ങ്ങ​ളോ​ട് വീ​ട്ടി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ​യും പോ​ലീ​സും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. മും​ബൈ​യി​ലെ നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ൾ അ​വ​ലോ​ക​നം ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.